Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

തിരഞ്ഞെടുക്കപ്പെട്ട രചനകൾ - 'പ്രിയപ്പെട്ട ഭഗത് സിംഗ് ' ലെറ്റർ റൈറ്റിങ് ചാലഞ്ച്'

10 ഒക്റ്റോബര്‍ 2019

പ്രിയപ്പെട്ടവരേ,

ഭഗത് സിംഗിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രതിലിപി നടത്തിയ 'പ്രിയപ്പെട്ട ഭഗത് സിംഗ് ' എന്ന ലെറ്റർ റൈറ്റിങ് ചാലഞ്ചിലെ മികച്ച രചനകൾ ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു.

മികച്ച പത്ത് രചനകൾ ഞങ്ങൾ തിരഞ്ഞെടുക്കും എന്നായിരുന്നു, മത്സരം പ്രഖ്യാപിച്ച സമയത്ത് പറഞ്ഞിരുന്നത് .പക്ഷേ, ഈ റൈറ്റിങ് ചാലഞ്ചിലേക്ക് മൊത്തം ലഭിച്ചത് ഇരുപതോളം എൻട്രികൾ മാത്രമായിരുന്നു.അതിനാൽ അവയിൽ നിന്നും മികച്ച നാലു കത്തുകളാണ് ഞങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്.

വ്യക്തിപരമായതും രാഷ്‌ടീയപരമായതും ഇന്ത്യ എന്ന രാജ്യത്തെക്കുറിച്ചുള്ളതും, മാനവികതയെക്കുറിച്ചുള്ളതുമെല്ലാമായ അനവധി കത്തുകൾ ഞങ്ങൾക്ക് വ്യത്യസ്ത വായനാനുഭവങ്ങൾ സമ്മാനിച്ചു.

ഈ ലെറ്റർ റൈറ്റിങ് ചാലഞ്ചിന്റെ ഭാഗമായി ധീര ദേശാഭിമാനിയായ ഭഗത് സിംഗിന് കത്തുകളെഴുതിയ നിങ്ങൾക്കോരോരുത്തർക്കും ടീം പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ നന്ദി.


മികച്ചവയായി തിരഞ്ഞെടുക്കപ്പെട്ട ആ നാല് കത്തുകളുടെ രചയിതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ !

ഏറ്റവും മികച്ച നാല് കത്തുകളുടെ രചയിതാക്കൾക്ക് ശ്രീ അജയ് മങ്ങാട്ട് രചിച്ച 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന നോവൽ സമ്മാനമായി ലഭിക്കുന്നതാണ്. വിജയികളെ ഞങ്ങൾ ഉടൻ തന്നെ ബന്ധപ്പെടുന്നതാണ്.

 

 ഞങ്ങൾ തിരഞ്ഞെടുത്ത ആ നാല് കത്തുകൾ താഴെക്കൊടുക്കുന്നു.

 പ്രിയമുള്ള ഭഗത് സിംഗ്

രചയിതാവ് : Sathish Thottassery

 

പ്രിയപ്പെട്ട ഭഗത്‌ സിംഗ്

 രചയിതാവ് : SMITHA RAJEEV

 

ഭഗത് സിംഗിനൊരു കത്ത്

രചയിതാവ് : വിശാഖ് കെ കാടാച്ചിറ

 

ബഹുമാനപ്പെട്ട ഭഗത് സിംഗിന്

 രചയിതാവ് : ഫായിസ്‌ പാച്ചൂസ്

 

ഒരിക്കൽക്കൂടി വിജയികൾക്കും ഈ ലെറ്റർ റൈറ്റിങ് ചാലഞ്ചിന്റെ ഭാഗമായ എല്ലാ പ്രിയ എഴുത്തുകാർക്കും പ്രതിലിപിയുടെ അഭിനന്ദനങ്ങൾ. സമ്മാനങ്ങൾ വിജയികളിലേക്ക് ഞങ്ങൾ ഉടൻ എത്തിക്കുന്നതാണ്.