Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഒരിടത്തൊരിടത്ത് - മത്സരഫലം

27 सप्टेंबर 2018

പ്രിയപ്പെട്ടവരേ ,

പ്രതിലിപിയുടെ കഥാമഹോത്സവമായ 'ഒരിടത്തൊരിടത്ത് ' എന്ന രചനാ മത്സരത്തിന്‍റെ ഫലം പുറത്തു വന്നിരിക്കുന്നു.

2018 സെപ്തംബര്‍ 23 ന് മത്സരഫലം നിങ്ങളെ അറിയിക്കാം എന്നായിരുന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്തത് വൈകിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു.

 

രചയിതാക്കള്‍ തന്നെ സ്വയം രചന സമര്‍പ്പിക്കുന്ന രീതിയില്‍ പ്രതിലിപി അവതരിപ്പിച്ച ആദ്യ മത്സരം ആയിരുന്നു ഇത്.

ഒരുപാട് രചനകള്‍ ഈ മത്സരത്തിലേക്ക് ചേര്‍ത്ത് നിങ്ങള്‍ മികച്ച പിന്തുണയാണ് നല്‍കിയത്

ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ടീം പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍

 

ഈ മത്സരത്തില്‍, ഒന്നാം സമ്മാനം 4000 രൂപ നേടിയ രചന : സ്വപ്നാടനം


രചയിതാവ് : ജയദേവ്

 

രണ്ടാം സമ്മാനം 3000 രൂപ നേടിയ രചന: മുറിവേറ്റവൾ

 

 

 

രചയിതാവ് : ശിൽപ മോഹൻ

 

മൂന്നാം സമ്മാനം 2000 രൂപ നേടിയ രചന : രക്തബന്ധം

 

രചയിതാവ് : അജിന സന്തോഷ്


വിജയികള്‍ക്ക് പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍!!!

വിജയികളെ ഞങ്ങള്‍ ഉടന്‍ തന്നെ ബന്ധപ്പെടുന്നതാണ്.

 


സമ്മാനാര്‍ഹമായ രചനകള്‍ തെരഞ്ഞെടുത്ത രീതി


2018 ആഗസ്റ്റ്‌ 1 മുതല്‍ 2018 സെപ്തംബര്‍ 20 വരെ ഈ രചനകള്‍ക്ക് വായനക്കാരുടെ ഭാഗത്ത്‌ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ ആണ് ഈ മത്സരത്തിന്‍റെ വിജയികളെ നിശ്ചയിക്കാന്‍ വേണ്ടി പരിഗണിച്ചത് . ഓരോ രചനകള്‍ക്കും ലഭിച്ച വായനക്കാരുടെ എണ്ണം , രചന വായിക്കാന്‍ വായനക്കാര്‍ എടുത്ത ശരാശരി സമയം ( യഥാര്‍ത്ഥത്തില്‍ രചന വായിക്കാന്‍ വേണ്ട സമയവുമായി താരതമ്യം ചെയ്ത് ) രചനയ്ക്ക് ലഭിച്ച റേറ്റിംഗുകളുടെ എണ്ണം , ശരാശരി റേറ്റിങ്ങ് എന്നീ ഘടകങ്ങള്‍ കണക്കിലെടുത്താണ് വിജയിയെ നിശ്ചയിച്ചത് . ഈ നാല് ഘടകങ്ങളുടെയും കോമ്പിനേഷന്‍ അനുസരിച്ച് കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച രചനകള്‍ തന്നെയാണ് ആദ്യ സ്ഥാനങ്ങളില്‍ എത്തിയത് .

ഏറ്റവും കൂടുതല്‍ വായനക്കാര്‍ വായിക്കപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്ത രചനകള്‍ തന്നെയാണ് സമ്മാനാര്‍ഹമായിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട് .

ഞങ്ങളുടെ ടെക്നിക്കല്‍ ടീം എങ്ങനെയാണ് രചനകള്‍ മൂല്യനിര്‍ണയം നടത്തിയത് എന്നതിന്‍റെ വിശദമായ പട്ടിക താഴെ കൊടുക്കുന്നു.

(സ്ഥലപരിമിതി കാരണം ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ ഉള്ള രചനകള്‍ മാത്രമേ ഇവിടെ കാണിച്ചിട്ടുള്ളൂ )

 

    Factors Points    
Title of the Content Author Read count Ratings count Avg Rating Reading time taken (sec) Actual  reading Time (sec) Time Factor Reader Points Rating Count points Avg Rating points Time points Final mark Rank
സ്വപ്നാടനം ജയദേവ് 7363 12 4.25 341 376 0.91 1.000 0.136 0.850 0.694 0.877 1
മുറിവേറ്റവൾ ശിൽപ മോഹൻ "ശിൽപ നിരവിൽപുഴ" 1272 78 4.87 94 99 0.95 0.173 0.886 0.974 0.727 0.734 2
രക്തബന്ധം അജിന സന്തോഷ് 1668 20 4.95 118 107 1.10 0.227 0.227 0.990 0.844 0.674 3
ഭ്രമം ജിതിൻ ജോസ് 3362 62 4.31 220 736 0.30 0.457 0.705 0.862 0.229 0.621 4
ശാംഭവം Ramanand Kalathingal 1591 88 4.43 208 516 0.40 0.216 1.000 0.886 0.308 0.621 5
ഒരു പഴയകാല പ്രണയകഥ... ഹണി ശിവരാജൻ 1710 12 4.08 140 130 1.07 0.232 0.136 0.816 0.823 0.614 6
ലോലനും മീരയും ശ്രീദേവി വിജയന്‍ 1295 16 4.13 100 90 1.11 0.176 0.182 0.826 0.851 0.614 7
അന്ധന്റെ ഓർമകൾ സഅദ് ചെറ്റക്കണ്ടി 1274 5 4.2 118 97 1.22 0.173 0.057 0.840 0.932 0.609 8
രാധികയുടെ നീര്‍മിഴികള്‍ ശ്രീദേവി വിജയന്‍ 1432 9 3.11 124 95 1.30 0.194 0.102 0.622 0.997 0.606 9
ഞാൻ Mufeeda Mammu "PPM" 796 9 4.56 108 91 1.19 0.108 0.102 0.912 0.908 0.598 10
മോക്ഷം അജിന സന്തോഷ് 702 38 4.87 128 153 0.84 0.095 0.432 0.974 0.641 0.589 11
അങ്ങനെ അമ്മിണിയും സ്റ്റാറായി അജിന സന്തോഷ് 1367 25 4.56 135 160 0.84 0.186 0.284 0.912 0.644 0.588 12
മാണിക്യക്കല്ല് Nizar Vh 1862 18 4.83 150 207 0.72 0.253 0.205 0.966 0.554 0.587 13
അനന്തന്റെ യക്ഷിപെണ്ണ് Aruna Chandran 495 22 4.27 156 140 1.11 0.067 0.250 0.854 0.853 0.576 14
ഭാര്യ സുന്ദരിയാണ്... ഹണി ശിവരാജൻ 2094 34 4.65 155 301 0.51 0.284 0.386 0.930 0.393 0.572 15
അവനവൻ കടമ്പ സജിത് ജോസഫ് കെ "സജിത് ജോസഫ്" 442 7 4.14 102 78 1.31 0.060 0.080 0.828 1.000 0.571 16
കുമ്പസാരം ആൻ്റണി ലിക്സൺ 1028 7 4.71 122 123 0.99 0.140 0.080 0.942 0.758 0.564 17
മറ്റൊരുവൾ Tintu Jiss "ചിഞ്ചു" 1339 12 4.75 144 172 0.84 0.182 0.136 0.950 0.639 0.563 18
ചൂല് ആൻ്റണി ലിക്സൺ 1213 8 4 85 82 1.04 0.165 0.091 0.800 0.794 0.561 19
ഒരു പനിക്കഥ അജിന സന്തോഷ് 1009 10 5 112 127 0.88 0.137 0.114 1.000 0.674 0.560 20

 

ഈ മൂല്യനിര്‍ണയത്തില്‍ പ്രിയ വായനക്കാര്‍ക്ക് എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ ഞങ്ങളെ 9036506463 എന്നനമ്പരില്‍ ബന്ധപ്പെടാവുന്നതാണ് .

ഈ മത്സരത്തിന്‍റെ ഭാഗമായത്തിനും , രചനകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയതിനും എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും നന്ദി.
ഇനിയും വ്യത്യസ്തമായ ഒട്ടേറെ മത്സരങ്ങളുമായി പ്രതിലിപി നിങ്ങളുടെ മുന്നിലേക്കെത്തുന്നതാണ് .