എന്താണ് റിവ്യൂകൾ? റേറ്റിംഗുകളിൽ നിന്നും അവക്കെന്താണ് വ്യത്യാസം?

റേറ്റിംഗ്‌ എന്നത് ഒരു രചനക്ക് വായനക്കാരൻ നൽകുന്ന വോട്ടുകൾ ആയിരിക്കെ, റിവ്യൂസ് എന്നാൽ, ആ രചനയെ പറ്റി വായനക്കാരൻ എഴുതുന്ന അഭിപ്രായമാണ്. ഒരു വായനക്കാരൻ രചന വായിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ, രചനയിൽ ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങൾ എന്തൊക്കെയെന്ന് എഴുതുന്നു. ഒന്നോ രണ്ടോ വരികളിൽ തുടങ്ങി നൂറ് കണക്കിന് വാക്കുകൾ എഴുതിയ റിവ്യൂകൾ വരെ ചില രചനകളിൽ കാണാൻ കഴിയുന്നതാണ്.  

വായനക്കാരന് റേറ്റിംഗ് മാത്രമായയോ, അതല്ല റേറ്റിംഗിനൊപ്പം റിവ്യൂ കൂടിയോ രചനകൾക്ക് നൽകാവുന്നതാണ്. 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?