ഡെയിലി സീരീസ് ഫീച്ചർ തുടർക്കഥകൾക്ക് മാത്രമാണ് ലഭ്യമാവുക. ഹോം സ്ക്രീനിലെ ഡെയിലി സീരീസ് വിഡ്ജെറ്റിൽ നിന്നും അടുത്ത 7 ദിവസങ്ങളിൽ ഏതൊക്കെ തുടർക്കഥകളുടെ പുതിയ ഭാഗങ്ങളാണ് പ്രസിദ്ധീകരിക്കപ്പെടുന്നത് എന്ന വിവരം എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കുന്നു.
ഡെയിലി സീരീസ് വിഡ്ജെറ്റിൽ രചനകൾ ഫീച്ചർ ചെയ്യപ്പെടാനായി, തുടർന്നുള്ള 7 ദിവസങ്ങളിൽ ഒന്നിൽ, രചനയുടെ ഒരു ഭാഗമെങ്കിലും പ്രസിദ്ധീകരിക്കാനായി ഷെഡ്യൂൾ ചെയ്തിരിക്കണം.
ഷെഡ്യൂൾ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് ലഭ്യമാവുക.
ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ:
തുടർക്കഥകൾക്ക് മാത്രമാണ് ഷെഡ്യൂൾ ഓപ്‌ഷൻ ലഭിക്കുക.
തുടർക്കഥകളുടെ ഭാഗങ്ങൾ ഷെഡ്യൂൾ ചെയ്യാനായി, കുറഞ്ഞത് ഒരു ഭാഗമെങ്കിലും തുടർക്കഥയുടെ ഡ്രാഫ്റ്റിൽ ഉണ്ടാവണം.
-
ഹോംസ്‌ക്രീനിൽ താഴെ കാണുന്ന "എഴുതൂ" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
-
ഷെഡ്യൂൾ ചെയ്യേണ്ട തുടർക്കഥ ഓപ്പൺ ചെയ്യുക
-
"അടുത്ത ഭാഗം ചേർക്കൂ" എന്നത് ക്ലിക്ക് ചെയ്ത് പുതിയ ഭാഗം ടൈപ്പ് ചെയ്യുക.
-
രചന ടൈപ്പ് ചെയ്തതിന് ശേഷം "സേവ്" ചെയ്യുക.
-
തുടർക്കഥയുടെ ഡ്രാഫ്റ്റിൽ നിന്നും ഇപ്പോൾ ചേർത്ത ഭാഗത്തിന് താഴെ കാണുന്ന "ഷെഡ്യൂൾ" ബട്ടണിൽ ക്ലിക്ക് ചെയ്യുക
-
കലണ്ടറിൽ നിന്ന് പ്രസിദ്ധീകരിക്കാനുള്ള സമയം തീയതി എന്നിവ തിരഞ്ഞെടുക്കുക
-
'ഷെഡ്യൂൾ' ബട്ടൺ ക്ലിക്ക് ചെയ്യുക
ശ്രദ്ധിക്കുക:
-
നിങ്ങൾ മുന്നേ ഷെഡ്യൂൾ ചെയ്ത ദിവസമോ സമയമോ എപ്പോൾ വേണമെങ്കിലും തിരുത്താവുന്നതാണ്.
-
പ്രസിദ്ധീകരിക്കാനായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന സമയത്തിന് 30 മിനിറ്റ് മുൻപ് വരെ രചനയിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്.
ഷെഡ്യൂളിങ് സംബന്ധമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നെങ്കിൽ ഞങ്ങൾക്ക് [email protected] എന്ന ഐഡിയിലേക്ക് മെയിൽ അയക്കുകയോ ആപ്പ് വഴി റിപ്പോർട്ട് ചെയ്യുകയോ ചെയ്യുക.