നിങ്ങൾ പ്രതിലിപിയിൽ ചേരാൻ തയ്യാറായോ?
പ്രതിലിപിയിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കാനായി 2 മാർഗങ്ങളുണ്ട്:
-
ആൻഡ്രോയിഡ്/ഐഫോൺ എന്നീ മൊബൈൽ ഫോണുകളിൽ നിന്നാണെങ്കിൽ ആപ്പ് സ്റ്റോർ അല്ലെങ്കിൽ പ്ലേസ്റ്റോറിൽ നിന്നും പ്രതിലിപി ആപ്പ് ഡൌൺലോഡ് ചെയ്ത് സൈൻ ഇൻ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
-
കമ്പ്യൂട്ടർ വഴിയാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ www.pratilipi.com എന്ന വെബ്സൈറ്റ് സന്ദർശിച്ച്, നിങ്ങൾക്ക് വേണ്ട ഭാഷ തിരഞ്ഞെടുക്കുക. തുടർന്ന്, ഏറ്റവും മുകളിൽ വലത് ഭാഗത്തായി കാണുന്ന സൈനിൻ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
നിങ്ങൾക്ക് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയോ സാധുവായ മെയിൽ ഐഡിയുള്ള ഒരു ഗൂഗിൾ അക്കൗണ്ട് വഴിയോ, പ്രതിലിപി അക്കൗണ്ടിലേക്ക് സൈനിൻ ചെയ്യാവുന്നതാണ്. നിങ്ങൾക്ക് ഉപയോഗ്യമായ ഒരു ഇമെയിൽ അഡ്രസ് ഇതിനായി ഉപയോഗിക്കുക. നിങ്ങളുടെ സ്‌കൂളിലെയോ, ഉദ്യോഗവുമായി ബന്ധപ്പെട്ടതോ ആയ ഇമെയിൽ വിലാസങ്ങൾ ഉപയോഗിക്കാതിരിക്കുക. കാരണം, നിങ്ങൾ സ്‌കൂൾ അല്ലെങ്കിൽ ഉദ്യോഗം വിട്ട് പോരുമ്പോൾ നിങ്ങളുടെ ഇമെയിൽ വിലാസം നഷ്ടപ്പെട്ടേക്കാം.
സൈനിൻ ചെയ്യാനായി ഏത് മാർഗം ഉപയോഗിച്ചാലും, സൈനിൻ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ ചേർക്കുക. നിങ്ങൾ എഴുതാനോ വായിക്കാനോ വേണ്ടി സൈനിൻ ചെയ്താലും രണ്ടിനുമുള്ള ഉപകരണങ്ങൾ പ്രതിലിപിയിൽ നിങ്ങൾക്ക് ലഭ്യമാകുന്നതാണ്. നിങ്ങൾ സൈനപ്പ് ചെയ്യുമ്പോൾ തിരഞ്ഞെടുക്കുന്ന വിഭാഗങ്ങൾ അനുസരിച്ചാവും നിങ്ങൾക്കായുള്ള ആദ്യത്തെ കഥകൾ ഞങ്ങൾ നിർദ്ദേശിക്കുക. അതിന് ശേഷം, നിങ്ങളുടെ വായനാശീലം അനുസരിച്ച് ഹോംപേജിലെ നിങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ മാറി വന്നേക്കാം. നിങ്ങൾ പല വിഭാഗങ്ങളിൽ നിന്നുമുള്ള രചനകൾ വായിക്കുന്നത് വഴി നിങ്ങൾക്കായി നിർദ്ദേശിക്കപ്പെട്ട രചനകളും മാറി മാറി വരുന്നു.
നിങ്ങളുടെ അടിസ്ഥാന വിവരങ്ങളായ പേര്, തൂലികാനാമം, ജനനത്തീയതി, സംഗ്രഹം എന്നിവ നിങ്ങളുടെ അക്കൗണ്ടിൽ ചേർക്കാവുന്നതാണ്. എന്നാൽ ഇവ പൂർണ്ണമായും മറ്റുള്ളവർക്ക് കാണാൻ സാധിക്കില്ല.ഇതിനെ കുറിച്ച് കൂടുതൽ അറിയാനായി "എന്റെ അക്കൗണ്ട്" എന്ന വിഭാഗത്തിൽ നിന്നും "പ്രൈവസി" എന്ന ഭാഗം കാണുക.
അക്കൗണ്ട് സൃഷ്ടിച്ചതിന് ശേഷം നിങ്ങളുടെ അക്കൗണ്ടിൽ ചേർത്ത ഇമെയിൽ വിലാസം വെരിഫൈ ചെയ്യാനായി ഞങ്ങൾ നിർദ്ദേശിക്കുന്നു. പ്രതിലിപിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യുക, പരാതികൾ അറിയിക്കുക എന്നിവക്കായി നിങ്ങളുടെ ഇമെയിൽ വഴിയാകും ഞങ്ങൾ നിങ്ങളുമായി സംവദിക്കുന്നത്.
അക്കൗണ്ട് സൃഷ്ടിച്ചതിന് ശേഷം താഴെ പറയുന്നവ നിങ്ങൾക്ക് സാധ്യമാകുന്നു:
-
മറ്റ് പ്രതിലിപി യൂസേഴ്സിനെ ഫോളോ ചെയ്യാൻ
-
മെസ്സേജ് അയക്കാൻ
-
കഥകൾ പ്രസിദ്ധീകരിക്കാൻ
-
റേറ്റിംഗ്/റിവ്യൂ മുതലായവ നൽകാൻ
-
ഇമെയിൽ വഴി നോട്ടിഫിക്കേഷനുകൾ ലഭിക്കാൻ
നിങ്ങൾ കഥകൾ എഴുതാനും വായിക്കാനും പ്രതിലിപി കമ്മ്യൂണിറ്റിയുടെ ഭാഗമാകാനും തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ Terms of Service മറക്കാതെ പരിശോധിക്കുക. പ്രതിലിപിയുടെ എല്ലാ യൂസേർസും ഞങ്ങളുടെ Usage Guidelines, Content Guidelines എന്നിവ ഫോളോ ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
പ്രതിലിപിയിലേക്ക് സ്വാഗതം.