ചില വ്യക്തികൾ നല്ല റിവ്യൂ ഉള്ള രചനകൾക്ക് 1 സ്റ്റാർ റേറ്റിംഗുകൾ നൽകിയിട്ടുണ്ട്, അവ ഫേക്ക് ആവാൻ സാധ്യതയുണ്ട്. ആ റേറ്റിംഗുകൾ നീക്കം ചെയ്യാൻ കഴിയുമോ?

രചനകൾ വായിക്കുന്ന ഓരോരുത്തരും അവരുടെ കാഴ്ചപ്പാടുകൾക്കും അഭിരുചികൾക്കും അനുസരിച്ചാണ് ആ രചനക്ക് റേറ്റിംഗ് നൽകുന്നത്. കൂടുതൽ പേർക്ക് ആ രചന നല്ലതായി അനുഭവപ്പെട്ടു എന്നതിനാൽ എല്ലാവരും ആ രചന ആസ്വദിച്ചു എന്ന് അർത്ഥമാകുന്നില്ല. നേരെ മറിച്ച്, ഭൂരിഭാഗം വായനക്കാർ ഇഷ്ടപ്പെടാത്ത രചനകൾക്ക് നല്ല റേറ്റിംഗുകളും ലഭിച്ചേക്കാം. വിമര്ശനാത്മകവും ജനകീയവുമായ അഭിപ്രായങ്ങൾ പലപ്പോഴും വ്യത്യസ്തത പുലർത്തുന്നു.

ഒരു വിദഗ്ദ്ധാഭിപ്രായം എന്നതിലുപരി, ഒരു കൂട്ടം വായനക്കാരുടെ ഒന്നിച്ചുള്ള അഭിപ്രായമാണ് ഇവിടെ പ്രവർത്തികമാകുന്നത്. അത് കൊണ്ട് പ്രതിലിപി ഉപയോഗിക്കുന്ന എല്ലാവർക്കും 1 മുതൽ 5 വരെയുള്ള റേറ്റിംഗുകൾ നൽകാൻ കഴിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?