എനിക്ക് എങ്ങനെയാണ് ബാങ്ക് വിവരങ്ങൾ ചേർക്കാൻ സാധിക്കുക?

എല്ലാ മാസവും പ്രതിലിപിയിൽ നിന്നുള്ള നിങ്ങളുടെ സമ്പാദ്യം പിൻവലിക്കാനായി നിങ്ങളുടെ ശരിയായ ബാങ്ക് വിവരങ്ങൾ നൽകിയിരിക്കണം. 

ബാങ്ക് വിവരങ്ങൾ ചേർക്കാനായി:

  1. ഹോംസ്‌ക്രീനിൽ മുകളിലായി കാണുന്ന കോയിൻസ് ഐക്കണിൽ ക്ലിക്ക് ചെയ്യുക 

  2. എന്റെ സമ്പാദ്യം എന്ന ഭാഗത്ത് നിന്നും "സമ്പാദ്യത്തിന്റെ വിവരങ്ങൾ" എന്നതിൽ ക്ലിക്ക് ചെയ്യുക 

  3. ബാങ്ക് വിവരങ്ങൾ ചേർക്കൂ എന്നതിൽ ക്ലിക്ക് ചെയ്ത് തുടർന്നുള്ള നിർദേശങ്ങൾ പിന്തുടരുക.

നിങ്ങളുടെ സമ്പാദ്യത്തിൽ കുറഞ്ഞത് 1 രൂപയെങ്കിലും ഉണ്ടെങ്കിൽ മാത്രമേ 'എന്റെ സമ്പാദ്യം' എന്ന ഭാഗം നിങ്ങൾക്ക് കാണാനാവുള്ളൂ. നിങ്ങളുടെ സമ്പാദ്യം 50 രൂപക്ക് മുകളിൽ വന്നാൽ നിങ്ങൾക്ക് ബാങ്ക് വിവരങ്ങൾ ചേർക്കാൻ കഴിയുന്നതാണ്. 

ബാങ്ക് വിവരങ്ങൾ വെരിഫിക്കേഷൻ പൂർത്തിയാക്കി ചേർത്തതിന് ശേഷം നിങ്ങൾക്ക് എല്ലാ മാസവും പ്രതിലിപിയിൽ നിന്നുള്ള വരുമാനം പിൻവലിക്കാൻ സാധിക്കുന്നു.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?