ഞങ്ങളുടെ ഉപയോക്താക്കളുടെ വെബ്‌സൈറ്റ്/ആപ്ലിക്കേഷനുമായും, ഉപയോക്താക്കൾ തമ്മിലുള്ള ആശയവിനിമയവും ആധികാരികവും ഒരു തരത്തിലും കൃത്രിമം കാണിക്കാത്തതും ആയിരിക്കണമെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ, ഇനിപ്പറയുന്നവ ഞങ്ങൾ നിരോധിച്ചിരിക്കുന്നു:
-
ഒരു വ്യക്തിയുടെ പ്രസിദ്ധീകരിച്ച രചനകൾക്ക് ലഭിക്കുന്ന ശ്രദ്ധ കൂട്ടാനോ കുറക്കാനോ വേണ്ടി ഏതെങ്കിലും ഫീച്ചറുകൾ കൃതൃമമായി ഉപയോഗിക്കരുത്
-
വെബ്‌സൈറ്റ്/ആപ്ലിക്കേഷനിൽ നിലവിൽ ലഭ്യമായ രചനകൾ വീണ്ടും പോസ്റ്റ് ചെയ്യുകയോ, മറ്റ് മാധ്യമങ്ങളിൽ നിന്നുള്ള രചനകൾ നിരന്തരമായി പോസ്റ്റ് ചെയ്യുകയോ ചെയ്ത് വായനക്കാരുടെ ശ്രദ്ധയാകർഷിക്കാൻ പ്രേരിപ്പിക്കുന്ന പ്രവർത്തികൾ അനുവദിക്കുന്നതല്ല
-
ഞങ്ങളുടെ പോളിസികൾ ലംഘിക്കുന്ന സേവനങ്ങൾ നൽകുന്നതോ അവകാശപ്പെടുന്നതോ ആയ ലിങ്കുകൾ ചേർക്കൽ, അല്ലെങ്കിൽ ഏതെങ്കിലും ആധികാരികമല്ലാത്തതോ, നിയമവിരുദ്ധമോ ആയ പെരുമാറ്റം ഏകോപിപ്പിക്കുന്നതോ, ഏതെങ്കിലും ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ മാർക്കറ്റ് ചെയ്യുന്നതോ, സ്പാമ്മിംഗ് പോലുള്ള പ്രവർത്തികളോ നിരോധിച്ചിരിക്കുന്നു.
-
പ്രസിദ്ധീകരിച്ച രചനകളിലെ റേറ്റിംഗ് റിവ്യൂ എന്നിവയിൽ കൃത്രിമം കാണിക്കുന്നത് നിരോധിച്ചിരിക്കുന്നു
-
വെബ്‌സൈറ്റ്/ആപ്ലിക്കേഷനിലെ ഫീച്ചറുകളിൽ കൃത്രിമം കാണിക്കുന്നതിനായി വ്യാജമായ എൻഗേജ്‌മെന്റ് സൃഷ്ടിക്കുന്നതോ, വ്യക്തികൾക്ക് സാമ്പത്തികമായ സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നതോ നിരോധിച്ചിരിക്കുന്നു.
-
ഏതെങ്കിലും പ്രസിദ്ധീകരിച്ച രചനകളുടെ റേറ്റിംഗുകൾ കൃത്രിമമായി വർദ്ധിപ്പിക്കുന്നതിനോ കുറയ്ക്കുന്നതിനോ വേണ്ടി, മറ്റ് വ്യക്തികളുമായി ഗൂഢാലോചനാ പ്രവർത്തനത്തിൽ ഏർപ്പെടുന്നത് നിരോധിച്ചിരിക്കുന്നു.
-
ഏതെങ്കിലും രചയിതാവിനെയോ, അവർ പ്രസിദ്ധീകരിച്ച രചനകളെയോ അപകീർത്തിപ്പെടുത്തുക, ഉപദ്രവിക്കുക, ദുരുപയോഗം തുടങ്ങിയ ലക്ഷ്യത്തോടെ റിവ്യൂ വഴിയോ ഏതെങ്കിലും ഓഫ്‌ലൈൻ ചാനലുകളിലൂടെയോ മറ്റ് വ്യക്തികളുമായി ഗൂഢാലോചനാ പ്രവർത്തനത്തിൽ ഏർപ്പെടുന്നത് നിരോധിച്ചിരിക്കുന്നു.
-
ഫേക്ക് പ്രൊഫൈലുകൾ സൃഷ്ടിക്കുകയോ, വെബ്‌സൈറ്റ്/ആപ്ലിക്കേഷൻ എന്നിവയിൽ പേര്, പ്രൊഫൈൽ ചിത്രം തുടങ്ങിയ തെറ്റായ വിവരങ്ങൾ നൽകി മറ്റൊരാളായി നടിക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.