എൻ്റെ സീരീസുകൾ (തുടർന്നു കൊണ്ടിരിക്കുന്നവയും, പൂർത്തിയായവയും) പ്രതിലിപി പ്രീമിയത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അവയിൽ നിന്ന് എനിക്ക് വരുമാനം നേടാൻ സാധിക്കുന്നത് എങ്ങനെയെന്ന് പറയാമോ ?

വായനക്കാർ  'പ്രതിലിപി പ്രീമിയം' സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ പ്രതിലിപിക്ക് ലഭിക്കുന്ന മാസ വരുമാനത്തിൻ്റെ 60%, പ്രതിലിപി പ്രീമിയത്തിൽ ഉൾപ്പെട്ടിട്ടുള്ള രചനകൾക്ക് ആനുപാതികമായി വീതിച്ചു നൽകുന്നതാണ്. അതായത്, നിങ്ങൾക്ക് മാസത്തിൽ എത്ര വരുമാനം ഇതിൽ നിന്ന് ലഭിക്കുന്നു എന്നത് , പ്രതിലിപി പ്രീമിയം സബ്സ്ക്രൈബേർസ് എത്ര തവണ ആ മാസത്തിൽ  നിങ്ങളുടെ പ്രീമിയത്തിൽ ഉൾപ്പെട്ട സീരീസ് വായിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും . കൂടുതൽ പ്രീമിയം സബ്സ്ക്രൈബേർസിൻ്റെ വായനകൾ  നിങ്ങളുടെ രചന നേടിയാൽ കൂടുതൽ വരുമാനം നിങ്ങൾക്ക് ലഭിക്കുന്നതാണ്.  

(ഇവിടെ രചന മുഴുവൻ വായിച്ചാൽ മാത്രമേ, വായിക്കപ്പെട്ടതായി കണക്കാക്കുകയുള്ളൂ. പൂർത്തിയാക്കപ്പെടാത്ത വായനകൾ വരുമാനം കണക്കാക്കാൻ പരിഗണിക്കില്ല.)

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?