നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനായി ഞങ്ങളുടെ വെബ്സൈറ്റ്/അപ്ലിക്കേഷൻ, അതിലെ ഫീച്ചറുകൾ എന്നിവ ഉപയോഗിക്കുന്നത് ഞങ്ങൾ നിരോധിച്ചിരിക്കുന്നു, അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്കെതിരെ ഉടനടി നടപടിയെടുക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. അത്തരം പ്രവർത്തനങ്ങൾക്ക് നിയമപ്രകാരം ഉണ്ടാകുന്ന ഏതെങ്കിലും പ്രത്യാഘാതങ്ങൾക്ക് നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദി. താഴെ പറയുന്നവ ശ്രദ്ധിക്കുക:
-
മറ്റ് വ്യക്തികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിൽ വെബ്‌സൈറ്റ്/ആപ്ലിക്കേഷൻ, അതിലെ ഫീച്ചറുകൾ എന്നിവ ഉപയോഗിക്കരുത്. ഉദാ:
-
തേഡ് പാർട്ടി ചാനലുകൾ വഴി മറ്റ് വ്യക്തികളുടെ യഥാർത്ഥ സൃഷ്ടികൾ പ്രസിദ്ധീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്
-
ആവശ്യമായ അനുമതികൾ ഇല്ലാതെ മറ്റ് വ്യക്തികളുടെ സൃഷ്ടികൾ വെബ്സൈറ്റിലോ/ആപ്ലിക്കേഷനിലോ പ്രസിദ്ധീകരിക്കരുത്.
-
ഇന്ത്യയിലെ ഏതെങ്കിലും നിയമപ്രകാരം നിയമവിരുദ്ധമെന്ന് കരുതുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനോ ഏകോപിപ്പിക്കുന്നതിനോ ഞങ്ങളുടെ വെബ്സൈറ്റ്/അപ്ലിക്കേഷൻ, അതിലെ ഫീച്ചറുകൾ എന്നിവ ഉപയോഗിക്കരുത്. ഉദാ:
-
നിയമവിരുദ്ധമായ സാധനങ്ങളുടെയോ സേവനങ്ങളുടെയോ വിൽപ്പന, നിയന്ത്രിത വസ്തുക്കൾ, മയക്കുമരുന്ന്, ലഹരി പദാർത്ഥങ്ങൾ, ലൈംഗിക സേവനങ്ങൾ ആവശ്യപ്പെടുകയോ വാഗ്ദാനം ചെയ്യുക എന്നിവ നിരോധിച്ചിരിക്കുന്നു.
-
ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതോ, ബോംബുകൾ ഉണ്ടാക്കുന്നതോ അവ പ്രോത്സാഹിപ്പിക്കുന്നതോ, മയക്കുമരുന്ന് വ്യാപാരം ചെയ്യുന്നതോ ഉൾപ്പെടെയുള്ള നിയമവിരുദ്ധവും നിരോധിതവുമായ പ്രവർത്തനങ്ങളെക്കുറിച്ച് ഉപയോക്താക്കളെ ബോധവൽക്കരിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ചിരിക്കുന്നു.
-
ഇന്ത്യാ ഗവൺമെന്റ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച അത്തരം സാധനങ്ങളുടെയും സേവനങ്ങളുടെയും ഇടപാടുകളോ അതിനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.
-
ആൾമാറാട്ടം, കമ്പ്യൂട്ടർ വൈറസുകൾ അപ്‌ലോഡ് ചെയ്യൽ, മാൽവെയർ, വെബ്‌സൈറ്റ്/ആപ്ലിക്കേഷൻ എന്നിവയുടെ പ്രവർത്തനം തടസപ്പെടുത്തുന്ന കമ്പ്യൂട്ടർ കോഡ് പോലെയുള്ള കൃതൃമ പ്രവർത്തികളിൽ ഏർപ്പെടുന്നത് നിരോധിച്ചിരിക്കുന്നു.