അക്കൗണ്ട് സൃഷ്ടിച്ചതിന് ശേഷം നിങ്ങളുടെ പ്രൊഫൈൽ പേജിൽ പ്രൊഫൈൽ ചിത്രവും, സംഗ്രഹവും ചേർക്കാം. നിങ്ങളുടെ ഇഷ്ടപ്പെട്ട സാഹിത്യരൂപം, ഹോബികൾ, എത്ര നാളായി എഴുതുന്നു എന്ന് തുടങ്ങി എന്തും നിങ്ങൾക്ക് സംഗ്രഹത്തിൽ ചേർക്കാവുന്നതാണ്. പരമാവധി 5000 വാക്കുകൾ വരെ നിങ്ങൾക്ക് അതിൽ ചേർക്കാൻ സാധിക്കുന്നു.
പ്രൊഫൈൽ വിവരങ്ങളിൽ മറ്റ് ലിങ്കുകൾ ചേർക്കാതിരിക്കുക. ഇങ്ങനെ ചേർക്കപ്പെടുന്ന ലിങ്കുകൾ സുരക്ഷക്ക് വേണ്ടി സ്പാം ആയി കണ്ടെത്തുകയും, അവ സാധാരണ ടെക്സ്റ്റ് ആയി മാത്രം കാണിക്കുകയും ചെയ്യുന്നതാണ്.
അക്കൗണ്ട് തുടങ്ങുമ്പോൾ നിങ്ങൾക്ക് പ്രൊഫൈൽ ചിത്രങ്ങൾ ഉണ്ടാവുന്നതല്ല. എന്നാൽ, നിങ്ങളുടെ അക്കൗണ്ടിന് പുതുമയേകാനായി ഏത് സമയവും പ്രൊഫൈൽ ചിത്രം മാറ്റം വരുത്താൻ പ്രതിലിപി അനുവദിക്കുന്നു.
പ്രൊഫൈൽ ചിത്രം ചേർക്കുന്നതിന് മുൻപായി താഴെ പറയുന്നവ ശ്രദ്ധിക്കുക:
-
പ്രതിലിപിക്ക് നിങ്ങളുടെ ഗാലറി ഉപയോഗിക്കാനുള്ള പെർമിഷൻ നൽകിയിരിക്കണം. ഇത് നിങ്ങളുടെ ഫോൺ സെറ്റിങ്സിൽ പരിശോധിക്കാവുന്നതാണ്.
-
jpg അല്ലെങ്കിൽ gif ഫോർമാറ്റിലുള്ള 1MB യിൽ കവിയാത്ത ചിത്രങ്ങൾ ചേർക്കുക
-
പ്രതിലിപിയുടെ പോളിസികൾ പ്രകാരം അനുവദിനീയമായ ചിത്രങ്ങൾ മാത്രം ചേർക്കുക.