പ്രതിലിപിയുടെ ചർച്ച ചെയ്യാം എന്ന ഫീച്ചർ വഴി ദിവസവും ഓരോ ചോദ്യങ്ങൾ, വിഷയങ്ങൾ എന്നിവ ഞങ്ങൾ പോസ്റ്റ് ചെയ്യുന്നു. രചയിതാക്കൾക്കും വായനക്കാർക്കും ഒരു പോലെ പങ്കെടുക്കാവുന്ന ഒരു ഭാഗമാണിത്. ഓരോരുത്തർക്കും അവരുടെ അഭിപ്രായങ്ങൾ കമന്റുകളായി ഈ വിഭാഗത്തിൽ ചേർക്കാനാവുന്നു.
ചർച്ചകളും, ആരോഗ്യപരമായ വാദപ്രതിവാദങ്ങളും എന്നും മനുഷ്യരാശിയുടെ മുതൽക്കൂട്ടാണ്. പ്രായഭേദമെന്യേ ഓരോരുത്തർക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളും, അനുഭവങ്ങളുമാവും പങ്കുവെക്കാൻ ഉണ്ടാവുക. ചർച്ച ചെയ്യാം എന്ന ഫീച്ചർ വഴി, എല്ലാവര്ക്കും അവരുടേതായ കാഴ്ചപ്പാടുകളും, അഭിപ്രായങ്ങളും മറ്റുള്ളവരുമായി പങ്കു വെക്കാൻ സാധിക്കുന്നു. മാത്രമല്ല, ഈ ചർച്ചകളിലൂടെ ഒരു കൂട്ടം മികച്ച അറിവുകളും നേടാൻ സഹായകമാവുന്നു.
പ്രതിലിപി ആപ്പ് ഹോംസ്‌ക്രീനിൽ തന്നെ താഴേക്ക് സ്ക്രോൾ ചെയ്‌താൽ അതാത് ദിവസത്തെ ചർച്ചക്ക് വേണ്ട വിഷയം കാണാവുന്നതാണ്. അതിൽ ക്ലിക്ക് ചെയ്ത്, ആ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ മറ്റുള്ളവരുമായി പങ്കുവെക്കാം. ഒപ്പം, താങ്കൾക്ക് ഇഷ്ടപ്പെട്ട കമന്റുകൾ ലൈക്ക് ചെയ്യാനും, അവക്ക് മറുപടി നൽകാനും സാധിക്കുന്നതാണ്.