പ്രതിലിപിയിലെ കഥകൾ ഇന്റർനെറ്റ് ഇല്ലാതെ വായിക്കാൻ കഴിയുമോ?

പ്രതിലിപിയിലെ നിങ്ങളുടെ പ്രിയപ്പെട്ട കഥകൾ ഇന്റർനെറ്റ് ഇല്ലാതെ ഓഫ്‌ലൈനായി വായിക്കാൻ സാധിക്കും. ഇതിനായി ഇന്റർനെറ്റ് കണക്ട് ചെയ്തതിന് ശേഷം ഓഫ്‌ലൈനായി വായിക്കേണ്ട രചനകൾ ഡൗൺലോഡ് ചെയ്ത് വെക്കുകയാണ് ചെയ്യേണ്ടത്. 

 ഓഫ്‌ലൈൻ ലൈബ്രറിയുടെ ഗുണങ്ങൾ

  • ഓഫ്‌ലൈനായി വായിക്കുന്നതിന് കഥകൾ തെരഞ്ഞെടുത്ത് സേവ് ചെയ്യാം

  • ലൈബ്രറിയിൽ നിന്ന് തന്നെ നേരിട്ട് കഥകൾ ഓഫ്‌ലൈൻ ലിസ്റ്റിലേക്ക് ചേർക്കാനും ഒഴിവാക്കാനും സാധിക്കും. 

ഓഫ്‌ലൈൻ ലിസ്റ്റിലേക്ക് കഥകൾ ചേർക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത്  എങ്ങനെ?

 

  • സീരീസ് എങ്ങനെ ഡൗൺലോഡ് ചെയ്യാം? : നിങ്ങൾക്ക് ഓഫ്‌ലൈനായി വായിക്കേണ്ട സീരീസ് ഓപ്പൺ ചെയ്ത ശേഷം, അതിന്റെ സമ്മറി പേജിൽ കാണുന്ന 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക. പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമേ പ്രീമിയം സീരീസുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന കാര്യം ദയവായി ശ്രദ്ധിക്കുക. കൂടാതെ, ഒരേ സമയം പരമാവധി 2 പ്രീമിയം സീരീസുകൾ മാത്രമേ ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. 

  • ഓഫ്‌ലൈൻ ലിസ്റ്റിൽ നിന്ന് കഥ ഒഴിവാക്കുന്നതിന്, ലൈബ്രറിയിൽ പോയി ആ രചന തെരഞ്ഞെടുത്ത്, അതിന് വശത്ത് കാണുന്ന 3 ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക. അവിടെ നിന്നും സീരീസ് നീക്കം ചെയ്യുന്നതിനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്. 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?