എങ്ങനെയാണ് എനിക്ക് ഭാഷ മാറ്റുവാൻ കഴിയുക?

പ്രതിലിപിയിൽ ഭാഷ മാറ്റുന്നതിനായി രണ്ട് ഓപ്‌ഷനുകൾ ലഭ്യമാണ്:

രചനകളുടെ ഭാഷ: ഇതിൽ മാറ്റം വരുത്തുന്നതോടെ നിങ്ങൾക്ക് വായിക്കാനായി ലഭിക്കുന്ന രചനകളുടെ ഭാഷ മാറുന്നു. പ്രതിലിപിയുടെ മെനു, സെറ്റിങ്‌സ് തുടങ്ങിയവയുടെ ഭാഷ മാറുന്നില്ല.

ആപ്പ് ഭാഷ: പ്രതിലിപി മെനു, സെറ്റിങ്‌സ് എന്നിവയുടെ ഭാഷ മാറ്റാൻ ഇത് ഉപയോഗിക്കാം. നിങ്ങൾ വായിക്കുന്ന രചനയുടെ ഭാഷ ഇങ്ങനെ മാറുന്നതല്ല.

ആൻഡ്രോയിഡ് ഫോണുകളിൽ:

രചനകളുടെ ഭാഷ മാറ്റുന്നതിനായി:

  1. ആപ്പ് ഹോംപേജിൽ ഏറ്റവും മുകളിൽ വലത് വശത്ത് കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക 

  2. തുടർന്ന് കാണുന്ന ലിസ്റ്റിൽ നിന്നും രചനകളുടെ ഭാഷ തിരഞ്ഞെടുക്കുക.

ആപ്പ് ഭാഷ മാറ്റുന്നതിനായി:

  1. ആപ്പ് ഹോംപേജിൽ ഏറ്റവും മുകളിൽ വലത് വശത്ത് കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക 

  2. തുടർന്ന് കാണുന്ന ലിസ്റ്റിൽ നിന്നും ആപ്പ് ഭാഷ തിരഞ്ഞെടുക്കുക.

ആപ്പ് സെറ്റിങ്സിൽ നിന്നും ഭാഷ മാറ്റാവുന്നതാണ്. ഇതിനായി താഴെ പറയുന്ന പോലെ ചെയ്യുക.

പ്രൊഫൈൽ > സെറ്റിങ്‌സ് > ഭാഷ മാറ്റൂ 

വെബ്‌സൈറ്റിൽ നിന്നും:

വെബ്‌സൈറ്റിൽ രചനകളുടെ ഭാഷ തന്നെയാണ് ഡിസ്പ്ലേ ഭാഷയേയും കാണുന്നത്. ഭാഷ മാറ്റുന്നതിനായി:

  1. പ്രതിലിപി വെബ്‌സൈറ്റ് ഓപ്പൺ ചെയ്യുക

  2. ഭാഷയുടെ ലിസ്റ്റിൽ നിന്നും ഭാഷ തിരഞ്ഞെടുക്കുക

  3. ഭാഷ എപ്പോൾ വേണമെങ്കിലും മാറ്റുന്നതിനായി പ്രതിലിപി എന്നെഴുതിയ ഐക്കണിൽ ക്ലിക്ക് ചെയ്ത് വരുന്ന ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കുക

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?