എന്റെ പ്രതിലിപി അക്കൗണ്ടിലേക്ക് എങ്ങനെയാണ് ഈമെയിൽ ചേർക്കാനാവുക?

ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് പ്രതിലിപി അക്കൗണ്ട് സൈനപ്പ് ചെയ്യുമ്പോൾ ആ ജീമെയിൽ ഐഡി നിങ്ങളുടെ പ്രതിലിപി അക്കൗണ്ടുമായി ലിങ്ക് ആവുന്നതാണ്.

 

എന്നാൽ ഫേസ്ബുക്ക് വഴി സൈനപ്പ് ചെയ്യുമ്പോൾ ഒരുപക്ഷേ, ഇമെയിൽ ഐഡി ലിങ്ക് അവനുള്ള സാധ്യത കുറവാണ്.

 

ആയതിനാൽ, നിങ്ങൾ ഉപയോഗിക്കുന്ന ഒരു ഇമെയിൽ ഐഡി നിങ്ങളുടെ പ്രതിലിപി അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ ഞങ്ങൾ നിർദേശിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി:

  • പ്രതിലിപിയിൽ നിന്നും ന്യൂസ് ലെറ്ററുകൾ നിങ്ങൾക്ക് ലഭിക്കുന്നു 

  • പ്രതിലിപിയുമായി മെച്ചപ്പെട്ട രീതിയിൽ ബന്ധപ്പെടാൻ കഴിയുന്നു 

  • പ്രതിലിപിയിൽ എന്തൊക്കെ സംഭവിക്കുന്നു എന്നറിയാനാകുന്നു 

  • നഷ്ടപ്പെട്ട രചനകൾ, അക്കൗണ്ട് എന്നിവ വീണ്ടെടുക്കാൻ സഹായകമാവുന്നു

 

ഇമെയിൽ ചേർക്കുന്നതെങ്ങനെ 

  1. പ്രൊഫൈൽ പേജ് ഓപ്പൺ ചെയ്യുക 

  2. മുകളിൽ വലത് വശത്തായി കാണുന്ന സെറ്റിങ്‌സ് ബട്ടൺ ക്ലിക്ക് ചെയ്യുക 

  3. സെറ്റിങ്സിൽ നിന്നും എന്റെ അക്കൗണ്ട് എന്നത് ഓപ്പൺ ചെയ്യുക 

  4. ഏറ്റവും താഴെയായി കാണുന്ന ഇമെയിൽ ചേർക്കൂ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

 

പുതുതായി ചേർത്ത മെയിൽ ഐഡിയിലേക്ക് ഒരു വെരിഫിക്കേഷൻ ലിങ്ക് ലഭിക്കുന്നതാണ്. വെരിഫിക്കേഷൻ പൂർത്തിയാവുമ്പോൾ ആ മെയിൽ ഐഡി അക്കൗണ്ടുമായി ലിങ്ക് ആവുന്നു. മെയിൽ സെർവറുകൾ തിരക്കിൽ ആയിരിക്കുമ്പോൾ അല്ലെങ്കിൽ മോശം നെറ്റ്‌വർക്ക് കാരണം വെരിഫിക്കേഷൻ ലിങ്ക് ലഭിക്കാൻ 24 മണിക്കൂർ വരെ വൈകിയേക്കാം.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?