നിബന്ധനകൾ നടപ്പിലാക്കുന്ന വിധം

ഞങ്ങളുടെ മാർഗ്ഗനിർദേശങ്ങളുടെയോ പോളിസികളുടെയോ ലംഘനം കണ്ടെത്തിയാൽ  [email protected] എന്ന വിലാസത്തിൽ ഗ്രീവൻസ് ഓഫീസർ ശ്രീ. ജിതേഷ് ഡോംഗയ്ക്ക് ഒരു പരാതി എഴുതി അയക്കുക.

അങ്ങനെ ലഭിക്കുന്ന പരാതികളിൽ താഴെ പറയുന്ന സമയഘടന പാലിക്കപ്പെടുന്നതാണ്:

  1. പരാതികൾ 24 മണിക്കൂറിനുള്ളിൽ സ്വീകരിക്കപ്പെടുന്നു 

  2. 15 ദിവസങ്ങൾക്കുള്ളിൽ പ്രശ്നം പരിഹരിക്കപ്പെടുന്നതാണ്.

പരാതിയുടെ സ്വഭാവത്തെയും അത് ആവർത്തിക്കപ്പെട്ടതാണോ എന്നും പരിശോധിച്ച്, കമ്പനി ഇനിപ്പറയുന്നതിൽ  ഒന്നോ അതിലധികമോ നടപടികളെടുത്തേക്കാം:

  1. വ്യക്തിക്ക് മുന്നറിയിപ്പ് നൽകുക

  2. ലംഘനമോ വ്യതിയാനമോ പരിഹരിക്കാൻ വ്യക്തിയോട് ആവശ്യപ്പെടുക

  3. വ്യക്തിയുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുക (ബ്ലോക്ക് ചെയ്യുന്നത് വഴി ആ വ്യക്തിയുടെ നിലവിലെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് വീണ്ടും വെബ്‌സൈറ്റിൽ/ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാൻ സാധിക്കാതെയാവുന്നു. ആ വ്യക്തിയുടെ പ്രസിദ്ധീകരിച്ച രചനകൾ, റേറ്റിംഗ്, റിവ്യൂ, കമന്റ് എന്നിവയുൾപ്പെടെ എല്ലാ വിവരങ്ങളും നീക്കം ചെയ്യപ്പെടുന്നതാണ്. ബ്ലോക്ക് ചെയ്യുന്നതിന് മുൻപായി പ്രസിദ്ധീകരിച്ച രചനകൾ ബാക്കപ്പ് ചെയ്യുന്നതിനായി 24 മണിക്കൂർ അനുവദിക്കുന്നതാണ്)

നിയമം അനുശാസിക്കുന്ന തരത്തിൽ കമ്പനി അധികാരികൾക്ക് എന്തെങ്കിലും വിവരങ്ങൾ നൽകേണ്ടതുണ്ടെങ്കിൽ, അത്തരം അധികാരികൾക്ക് ആവശ്യമായേക്കാവുന്ന വിശദാംശങ്ങൾ കമ്പനി പങ്കുവെക്കുന്നതാണ്. മേൽപ്പറഞ്ഞവയ്‌ക്ക് പുറമേ, ഞങ്ങളുടെ ഉപയോഗ നിബന്ധനകളുടെയോ അനുബന്ധ രേഖകളുടെയോ ലംഘനത്തിന് ലഭിച്ച ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിൽ, കമ്പനി അതിന്റെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്‌ത രചനകൾ 180 ദിവസം അല്ലെങ്കിൽ കോടതിയോ സർക്കാർ ഏജൻസികളോ പുറപ്പെടുവിച്ച ഉത്തരവുകൾ (ഓർഡറുകൾ) അനുസരിച്ച് ആവശ്യമായേക്കാവുന്ന ദൈർഘ്യമേറിയ കാലയളവ് വരെ സൂക്ഷിക്കുന്നതാണ്.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?