ബാങ്ക് വിവരങ്ങൾ ചേർത്തെങ്കിലും എനിക്ക് പേയ്‌മെന്റ് ഒന്നും ലഭിച്ചിട്ടില്ല

പ്രതിലിപിയുടെ രചയിതാക്കൾക്ക് എല്ലാ മാസവും 10ന് മുൻപായി സമ്പാദ്യം ട്രാൻസ്ഫർ ചെയ്യുന്നു.

പോയ മാസം നിങ്ങളുടെ സമ്പാദ്യത്തിൽ കുറഞ്ഞത് 50 രൂപയെങ്കിലും ഉണ്ടായിരുന്നെങ്കിൽ, അടുത്ത മാസം ആദ്യം ആ തുക ക്ലിയർ ചെയ്യപ്പെടുന്നു. ഈ തുക 'മുൻപ് നേടിയ സമ്പാദ്യം' എന്ന ഭാഗത്ത് ചേർത്തിട്ടുണ്ടാവും. അതിന്റെ സ്റ്റാറ്റസ് 'പ്രോസസിംഗ്' എന്ന് കാണിച്ചിട്ടുണ്ടാവും.

പ്രതിലിപി എല്ലാ മാസവും രചയിതാക്കൾക്ക് വിതരണം ചെയ്യുന്ന സമ്പാദ്യം കൃത്യമാണെന്ന് ഉറപ്പ് വരുത്തുന്നതിനായി പരിശോധന നടത്തുന്നു. അതിന് ശേഷം, ഞങ്ങളുടെ ഫിനാൻസ് ടീം ഓരോ രചയിതാക്കൾക്കുമുള്ള സമ്പാദ്യം ട്രാൻസ്ഫർ ചെയ്യാൻ ആരംഭിക്കുന്നു. 

പ്രതിലിപിയിൽ നിന്നും സമ്പാദ്യം ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്നറിയാനായി:

  • ആപ്പ് ഓപ്പൺ ചെയ്ത് മുൻപ് നേടിയ സമ്പാദ്യം എന്ന ഭാഗത്ത് ക്രെഡിറ്റഡ് എന്ന സ്റ്റാറ്റസ് കാണുന്നുണ്ടോ എന്ന് പരിശോധിക്കുക 

  • നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുക 

നിങ്ങൾ നൽകിയ ബാങ്ക് വിവരം തെറ്റായിരുന്നത് കൊണ്ടോ, ബാങ്കിന്റെ ഭാഗത്ത് നിന്നുമുള്ള സാങ്കേതിക പിഴവുകൾ മൂലമോ പേയ്‌മെന്റ് വരാതെ ഇരുന്നേക്കാം. അത്തരം ബുദ്ധിമുട്ടുകൾ നേരിട്ടാൽ ഞങ്ങളുടെ സപ്പോർട്ട് ടീമിനെ ഈ വിവരം ആപ്പ് വഴി റിപ്പോർട്ട് ചെയ്തോ [email protected] എന്ന ഐഡിയിലേക്ക് മെയിൽ ചെയ്തോ അറിയിക്കുക.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?