ദിവസേന ഓരോ വിഭാഗത്തിൽ നിന്നും ഓരോ വിഷയങ്ങൾ നൽകുന്ന പ്രതിലിപിയുടെ എക്സ്ക്ലൂസീവ് ഫീച്ചറുകളിൽ ഒന്നാണ് ഐഡിയബോക്സ്. രചയിതാക്കൾക്ക് പുതിയ ആശയങ്ങൾ, സന്ദർഭങ്ങൾ, പ്രചോദനങ്ങൾ എന്നിവ നൽകി കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ എഴുതാൻ സഹായിക്കുക എന്നതാണ് ഞങ്ങൾ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് വഴി നിരന്തരമായി എഴുതാൻ രചയിതാക്കൾക്ക് കഴിയുമെന്ന് ഞങ്ങൾ കരുതുന്നു.
കൂടുതൽ എഴുത്തുന്തോറും കൂടുതൽ നന്നാവുന്നു. എന്നാൽ ഓരോ ദിവസവും ഇങ്ങനെ എഴുതാനുള്ള വിഷയങ്ങൾ കണ്ടെത്തുന്നതിൽ രചയിതാക്കൾ വിഷമിച്ചേക്കാം. പ്രതിലിപിയുടെ ഐഡിയബോക്സ് വഴി നിങ്ങൾക്ക് എല്ലാ ദിവസവും ഓരോ പുതിയ വിഷയങ്ങൾ ലഭിക്കുകയും, അതുപയോഗിച്ച് എഴുതുവാനും സാധിക്കുന്നു.
ഐഡിയബോക്സ് പ്രതിലിപി ആപ്പിന്റെ ഹോംസ്‌ക്രീനിൽ ലഭ്യമായതിനാൽ, നിരവധി ആളുകൾ അത് കാണുവാനും നിങ്ങളുടെ രചനകൾ വായിക്കാനും ഇടയാകുന്നു. ഇതിനോടകം ശ്രദ്ധ നേടിയിട്ടുള്ളതും, ആദ്യമായി എഴുതുന്നതുമായ രചയിതാക്കൾക്ക് ഈ ഫീച്ചർ ഉപയോഗപ്പെടുത്തുകയും കൂടുതൽ വായനക്കാരെ കണ്ടെത്താനാവുകയും ചെയ്യുന്നു.
ഐഡിയബോക്സിൽ പ്രസിദ്ധീകരിക്കുന്ന രചനകൾ അതാത് ദിവസത്തെ വിഷയങ്ങൾക്ക് താഴെയാണ്, നിങ്ങളുടെ പ്രൊഫൈലിലും കാണാൻ സാധിക്കുന്നു. ഓരോ ദിവസത്തെയും വിഷയം ഓപ്പൺ ചെയ്ത് എഴുതി തുടങ്ങൂ.