വെബ്‌സൈറ്റിൽ/അപ്ലിക്കേഷനിൽ പ്രസിദ്ധീകരിച്ച സൃഷ്ടികൾക്ക് കോപ്പിറൈറ്റ് ബാധകമാവുന്നത് എങ്ങനെ
-
കമ്പനിയുടെ ഉപയോഗ നിബന്ധനകൾ പ്രകാരം, രചനകൾ പ്രസിദ്ധീകരിക്കുവാനും വെബ്‌സൈറ്റിൽ/ആപ്ലിക്കേഷനിൽ പ്രദർശിപ്പിക്കാനുമുള്ള അവകാശം ഉൾപ്പടെ പരിമിതമായ അവകാശങ്ങൾ മാത്രമാണ് രചന പ്രസിദ്ധീകരിച്ച വ്യക്തിയിൽ നിന്നും ലഭിക്കുന്നത്.
-
കൂടാതെ, ഉപയോഗ നിബന്ധനകളിൽ പറയുന്ന പ്രകാരം, പ്രസിദ്ധീകരിച്ച രചനകളിൽ ഒരു ഇടനിലക്കാരൻ എന്ന നിലയിൽ മാത്രമാണ് കമ്പനി പ്രവർത്തിക്കുക. അതിനാൽ, രചയിതാവിൽ നിന്നും രചനകൾ സ്വീകരിക്കുക, സൂക്ഷിക്കുക, പ്രസിദ്ധീകരിക്കുക എന്നതിൽ കവിഞ്ഞ് തിരുത്തുക, വെബ്സൈറ്റിലോ/ആപ്ലിക്കേഷനിലോ ആ രചനകൾ ആരൊക്കെ വായിക്കണമെന്ന് തിരഞ്ഞെടുക്കുക എന്നതിലേക്ക് കമ്പനിക്ക് അവകാശമില്ല. മാത്രമല്ല, നിയമപ്രകാരവും കമ്പനിയുടെ ഇന്റേണൽ പോളിസികൾ പ്രകാരം അനുചിതമെന്ന് കണ്ടെത്തുന്ന രചനകൾ നീക്കം ചെയ്യുന്നതിൽ കവിഞ്ഞ്, പ്രസിദ്ധീകരിച്ച രചനകളിൽ കമ്പനി നേരിട്ട് ബാധ്യസ്ഥത വഹിക്കുന്നതല്ല.