പ്രസിദ്ധീകരിച്ച രചന എങ്ങനെയാണ് തിരുത്തേണ്ടത്?

നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിച്ചവ ആണെങ്കിലും ഡ്രാഫ്റ്റിൽ സൂക്ഷിച്ചവ ആണെങ്കിലും എപ്പോൾ വേണമെങ്കിലും എഡിറ്റ് ചെയ്യാവുന്നതാണ്. ഡ്രാഫ്റ്റിലുള്ള രചനകൾ എഡിറ്റ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ആക്റ്റീവായ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ, അത് തനിയെ സേവ് ആകുന്നതാണ്.

രചനകൾ എഡിറ്റ് ചെയ്യാനായി:

  1. എഴുതൂ എന്ന പേജിൽ നിന്നും എഡിറ്റ് ചെയ്യേണ്ട രചന തിരഞ്ഞെടുക്കുക 

  2. രചന തിരുത്തുക എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക 

ഒരു തുടർക്കഥയുടെ ഭാഗമാണ് നിങ്ങൾക്ക് തിരുത്തേണ്ടത് എങ്കിൽ,

  1. എഴുതൂ എന്ന സ്‌ക്രീനിൽ നിന്നും തുടർക്കഥ തിരഞ്ഞെടുക്കുക 

  2. തിരുത്തേണ്ട ഭാഗത്തിന് നേരെ കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത തിരുത്തൂ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക 

 

നിങ്ങളുടെ പ്രൊഫൈൽ പേജിൽ നിന്നും രചനകൾ ഓപ്പൺ ചെയ്ത് തിരുത്തൂ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുന്നത് വഴിയും രചനകൾ തിരുത്താൻ സാധിക്കുന്നു.

രചനകൾ തിരുത്തിയ ശേഷം അവയുടെ പ്രിവ്യൂ കാണുവാനും, സേവ് അല്ലെങ്കിൽ പ്രസിദ്ധീകരിക്കാനുമുള്ള ഓപ്ഷനുകൾ ലഭിക്കുന്നതാണ്.

രചന ഫോർമാറ്റ് ചെയ്യാനായി:

ഓരോ രചനയും അതുല്യമായ ഒന്നാണ്. അത് നിങ്ങളുടെ വായനക്കാരെ ബോധ്യപ്പെടുത്താനായി ഫോണ്ട് സ്റ്റൈൽ, അലൈൻമെന്റ് എന്നിവ നൽകുകയും, രചനയിൽ ചിത്രങ്ങൾ ചേർക്കുകയും ചെയ്യാം.

രചനയുടെ വിശദാംശങ്ങൾ നൽകാൻ:

നിങ്ങളുടെ രചനകൾ മറ്റുള്ളവർ വേഗം കണ്ടെത്താനായി അതിന്റെ വിശദാംശങ്ങൾ ചേർക്കുക.

  • കവർ ചിത്രം 

  • തലക്കെട്ട് 

  • സംഗ്രഹം 

  • തരം 

  • വിഭാഗം 

  • തുടർക്കഥയുടെ സ്റ്റാറ്റസ് (പൂർത്തിയായോ ഇല്ലയോ)

 

ഇത്തരം വിവരങ്ങൾ ചേർക്കുന്നതിലൂടെ നിങ്ങളുടെ രചനകൾ വേറിട്ട് നിൽക്കുകയും, കൂടുതൽ വായനക്കാരിലേക്ക് രചന എത്തിപ്പെടാനും സഹായിക്കുന്നു.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?