സ്വകാര്യതാനയം
ഏതെങ്കിലും വ്യക്തിയാലുള്ള (''ഉപയോക്താവ്'' / 'നിങ്ങൾ'' / 'നിങ്ങളുടെ'') നാസാഡിയ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (''കമ്പനി'') "പ്രതിലിപി" വെബ്‌സൈറ്റ്, (www.pratilipi.com) (''വെബ്‌സൈറ്റ്''), ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമായ പ്രതിലിപി ആപ്ലിക്കേഷനുകൾ , ആൻഡ്രോയിഡിൽ ലഭ്യമായ "പ്രതിലിപി എഫ്എം", "പ്രതിലിപി കോമിക്സ് " എന്നീ അപ്ലിക്കേഷനുകൾ (എല്ലാം കൂടി ചേർന്ന് ''ആപ്ലിക്കേഷൻ'') എന്നിവയുമായിട്ട് ബന്ധപ്പെട്ട വിവരങ്ങളുടെ ഉപയോഗം, ശേഖരണം, സംഭരണം എന്നിവ ഈ സ്വകാര്യതാ നയം രേഖപ്പെടുത്തുന്നു. വിവിധ ഭാഷകളിലെ ചിത്രങ്ങളും ഓഡിയോയും ഉൾപ്പെടെയുള്ള പുസ്തകങ്ങൾ, കവിതകൾ, ലേഖനങ്ങൾ, കവർ ചിത്രങ്ങൾ മുതലായ കണ്ടന്റുകൾ (''പ്രസിദ്ധീകരിച്ചകൃതി'') വായിക്കാനും / കേൾക്കാനും അല്ലെങ്കിൽ അപ്‌ലോഡ് ചെയ്യാനും, അവയെക്കുറിച്ചുള്ള അവലോകനങ്ങളും അഭിപ്രായങ്ങളും നൽകാനും, വെബ്‌സൈറ്റ് / ആപ്ലിക്കേഷൻ (''സേവനങ്ങൾ'') വഴി അല്ലെങ്കിൽ കമ്പനിയുമായി കൂടാതെ / അല്ലെങ്കിൽ മറ്റ് ഉപയോക്താക്കളുമായി ചാറ്റുകൾ (''ഇൻപുട്ടുകൾ'') ആശയവിനിമയം നടത്താനും കമ്പനി വേദി ഒരുക്കുന്നു. പബ്ലിഷ് ചെയ്ത കണ്ടെന്റുകളും കമ്പനി കണ്ടെന്റുകളും ചേർന്ന് "കണ്ടന്റ്" എന്നറിയപ്പെടും.
ഈ സ്വകാര്യതാ നയം ഉപയോഗ നിബന്ധനകളുടെ ഭാഗമാണ്, അതിനൊപ്പം വായിക്കേണ്ടതുമാണ്. വെബ്‌സൈറ്റ് / ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതു വഴി നിങ്ങൾ ഈ സ്വകാര്യതാ നയം അംഗീകരിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ ഇതിനോട് യോജിക്കുന്നില്ലെങ്കിൽ, ദയവായി വെബ്‌സൈറ്റ് / ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിർത്തുക.
കമ്പനി എന്ത് വിവരമാണ് ശേഖരിക്കുന്നത്?
ഉപയോക്താക്കൾക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഉപയോക്താക്കളുടെ വായനാനുഭവം മെച്ചപ്പെടുത്തുന്നതിനും, വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളും (ഒരു വ്യക്തിയെ തിരിച്ചറിയാൻ ഉപയോഗിക്കാവുന്ന വിവരങ്ങൾ) വ്യക്തിപരമായി തിരിച്ചറിയാൻ കഴിയാത്ത വിവരങ്ങളും (നേരിട്ട്തിരിച്ചറിയാൻകഴിയാത്തവിവരങ്ങൾ) (ഒരുമിച്ച് ''ഉപയോക്തൃവിവരങ്ങൾ'' എന്നു വിളിക്കുന്നു) ചുവടെ സൂചിപ്പിച്ചിരിക്കുന്നതുപോലെ കമ്പനി ശേഖരിക്കുന്നു.
വിവരങ്ങളുടെതരം
ഇവഉൾപ്പെടുന്നു
ഡാറ്റയിലെരജിസ്‌ട്രേഷൻ/ ലോഗ്
ഈ പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താവിന്റെ സ്വകാര്യത ക്രമീകരണം അനുസരിച്ച് പൊതുവായതോ അല്ലെങ്കിൽ പങ്കിടാവുന്നതോ ആയ പ്രൊഫൈൽ വിശദാംശങ്ങൾക്കൊപ്പം പേര്, ഇമെയിൽ വിലാസം / ഫേസ്ബുക്ക് അല്ലെങ്കിൽ ഗൂഗിൾ/ ആപ്പിൾ ലോഗിൻ വിശദാംശങ്ങൾ.
ലിംഗഭേദം, പ്രായം, നഗരം മുതലായ ഉപയോക്താവ് ഓപ്ഷണലായി നൽകിയ മറ്റ് വിശദാംശങ്ങൾ
കമ്പനി പ്രഖ്യാപിച്ച മത്സരങ്ങളിലൂടെ പ്രസിദ്ധീകരിച്ച കൃതി സമർപ്പിക്കുമ്പോഴും ഉപയോക്താക്കൾക്കും ഇത് ബാധകമാണ്.
ഉപയോഗഡാറ്റ
വെബ്‌സൈറ്റ് / ആപ്ലിക്കേഷനിൽ ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഡാറ്റ ഇൻപുട്ടുകൾ
സന്ദർശിച്ച പേജുകൾ അല്ലെങ്കിൽ പ്രൊഫൈലുകൾ, ഒരു പേജിൽ ചെലവഴിച്ച സമയം, പോർട്ടലിലൂടെയുള്ള നാവിഗേഷൻ, സ്ഥാനം, ഭാഷാ മുൻഗണന, തിരയൽ പ്രവർത്തനങ്ങൾ, മത്സരങ്ങളിലെ പങ്കാളിത്തം, മറ്റ് ഉപയോക്താക്കളുമായുള്ള ആശയവിനിമയം, അത്തരം എല്ലാ പ്രവർത്തനങ്ങളുടെയും സമയവും തീയതിയും ഉൾപ്പെടെ എന്നിവ സംബന്ധിച്ച ഡാറ്റ
ഉപകരണഡാറ്റ
ഓരോ ആൻഡ്രോയിഡ്/ഐഒഎസ് ഉപയോക്താവിനും സൃഷ്ടിക്കപ്പെട്ട ഒരു ഡിവൈസ് ഐഡന്റിഫയർ ടോക്കൺ, ഫോണിന്റെ നിർമ്മിതി, ബ്രൗസർ പതിപ്പും തരവും, ഐപി അഡ്രസും
കോൺടാക്റ്റ്ലിസ്റ്റ് / സുഹൃത്തുക്കളുടെപട്ടിക
വെബ്‌സൈറ്റ് / ആപ്ലിക്കേഷൻ റഫർ ചെയ്യുന്നതിന് ഉപയോക്താക്കളുടെ സമ്പർക്കത്തിലുള്ളവരുടെ ഫോൺ നമ്പറുകൾ പങ്കിടാൻ ഉപയോക്താക്കൾ സമ്മതിക്കുന്നെങ്കിൽ, കമ്പനി അവ റഫറലിനായി മാത്രം ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു, അത്തരം വിവരങ്ങളുമായി ബന്ധപ്പെട്ട് മറ്റ് നടപടികളൊന്നും എടുക്കുകയില്ല. [email protected]. ലേക്ക് എഴുതിക്കൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ വിശദാംശങ്ങൾ ഡാറ്റാബേസിൽ നിന്നും നീക്കംചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ടായിരിക്കും.
ഒരു ഉപയോക്താവ് സമ്മതിച്ചാൽ, വെബ്‌സൈറ്റ് / ആപ്ലിക്കേഷനിലേക്ക് ഫേസ്ബുക്ക് വഴി ലോഗിൻ ചെയ്യുമ്പോൾ കമ്പനി ഒരു ഉപയോക്താവിന്റെ സുഹൃത്തുക്കളുടെ ഫേസ്ബുക്ക് ഐഡന്റിറ്റികൾ ഫേസ്ബുക്കിൽ നിന്നും ശേഖരിക്കാം. വെബ്‌സൈറ്റ് / ആപ്ലിക്കേഷനിൽ ഉപയോക്താക്കൾ തമ്മിലുള്ള ഇടപഴകൽ വർദ്ധിപ്പിക്കുന്നതിന് കമ്പനി അത്തരം വിവരങ്ങൾ ഉപയോഗിച്ചേക്കാം
ഉപഭോക്തൃപിന്തുണ
കമ്പനിയുടെ എക്‌സിക്യൂട്ടീവുകൾക്ക് ഉപയോക്തൃ പിന്തുണയ്ക്കായുള്ള അഭ്യർത്ഥന സമയത്ത് നൽകിയ വിവരങ്ങൾ.
ശേഖരിച്ച ഉപയോക്തൃ വിവരങ്ങൾ കമ്പനി എന്തിനുവേണ്ടി ഉപയോഗിക്കുന്നു?
- കമ്പനിയുടെ ഉപയോഗ നിബന്ധനകൾ നടപ്പിലാക്കുന്നതുൾപ്പെടെ വെബ്‌സൈറ്റ് / ആപ്ലിക്കേഷൻ ഉപയോഗം പ്രാപ്തമാക്കുക, സുഗമമാക്കുക
- ഉപയോക്താക്കൾക്ക് നിർബന്ധിതവും തിരഞ്ഞെടുത്തതുമായ അറിയിപ്പുകൾ അയയ്ക്കാൻ
- ഉപയോക്താവുമായി ആശയവിനിമയം നടത്താൻ
- വെബ്‌സൈറ്റ് / ആപ്ലിക്കേഷന്റെ സേവനങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുക (പുതിയ സവിശേഷതകൾ അവതരിപ്പിക്കുക, ഉപയോക്താക്കളെയും പ്രസിദ്ധീകരിച്ച കൃതികളെയും പരിരക്ഷിക്കുന്നതിന് സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കുക എന്നിങ്ങനെ)
- ഇഷ്ടാനുസൃതമാക്കൽ, വ്യക്തിഗതമാക്കൽ, ഒപ്റ്റിമൈസേഷൻ എന്നിവ ഉപയോഗിച്ച് ഉപയോക്താവിന്റെ വായനാനുഭവം മെച്ചപ്പെടുത്തുക
- ട്രബിൾഷൂട്ടിംഗ്, വിശകലനം, സർവേകൾ നടത്തുക, ഉപയോക്താക്കളുടെ സ്വഭാവം മനസിലാക്കുക എന്നിവ ഉൾപ്പെടുന്ന വെബ്‌സൈറ്റ് / ആപ്ലിക്കേഷൻ കൈകാര്യം ചെയ്യൽ
- ഉപയോക്താക്കൾക്കിടയിൽ കമ്മ്യൂണിറ്റികൾ കെട്ടിപ്പടുക്കുക
ഏതെങ്കിലും മൂന്നാം കക്ഷിക്ക് ഉപയോക്തൃ വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാൻ കഴിയുമോ?
കമ്പനി ഏതെങ്കിലും മൂന്നാം കക്ഷിക്ക് ഉപയോക്തൃ വിവരങ്ങൾ വിൽക്കുകയോ വാടകയ്ക്ക് നൽകുകയോ ചെയ്യില്ല. താഴെ വിവരിച്ചിരിക്കുന്നതുപോലെ ഉപയോക്തൃ വിവരങ്ങളിലേയ്ക്ക് മൂന്നാം കക്ഷികൾ പ്രവേശിച്ചേക്കാം:
പങ്കാളികൾ: പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, താഴെ പറയുന്നവയിൽ ഏർപ്പെട്ടിരിക്കുന്ന, സ്വന്തം സ്വകാര്യതാ നയങ്ങൾക്ക് അനുസൃതമായി ഉപയോക്തൃ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന അംഗീകൃത മൂന്നാം കക്ഷി ബിസിനസ്സ് പങ്കാളികൾ:
i. താഴെ പറയുന്നതു പോലെ, വെബ്‌സൈറ്റ് / ആപ്ലിക്കേഷൻ, സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഉപയോക്തൃ വിവരങ്ങൾ വിശകലനം ചെയ്യുക:
വാഗ്ദാനംചെയ്തസേവനങ്ങൾ
സ്ഥാപനത്തിന്റെപേര്
സ്വകാര്യതാനയത്തിലേയ്ക്കുള്ളലിങ്കുകൾ
അനലിറ്റിക്‌സ് സേവനങ്ങൾ
ആംപ്ലിറ്റിയൂഡ് (സ്ഥലം: യുഎസ്എ)
https://amplitude.com/privacy
ക്ലെവർടാപ്പ്
https://clevertap.com/privacy-policy/
ഫേസ്ബുക്ക്അനലിറ്റിക്‌സ്
https://www.facebook.com/policy.php
ഗൂഗിൾഅനലൈറ്റിക്‌സ് (സ്ഥലം: യുഎസ്എ)
https://www.google.com/policies/privacy/partners/
https://firebase.google.com/support/privacy
https://policies.google.com/privacy#infosecurity
https://support.google.com/analytics/answer/6004245
നോട്ടിഫിക്കേഷൻ സേവനങ്ങൾ
ഗൂഗിൾഫയർബേസ് (സ്ഥലം: യുഎസ്എസെൻട്രൽ)
ഉപയോക്താക്കൾക്ക് ഉള്ളടക്കം എത്തിക്കുന്നതിന്
ലൈംലൈറ്റ്
https://media.limelight.com/documents/Limelight+Networks+Privacy+Policy+06-2018.pdf
ക്ലൗഡ്ഫ്‌ളെയർ
https://www.cloudflare.com/privacypolicy/
ii. സേവനങ്ങൾ മെച്ചപ്പെടുത്താൻ ഗവേഷണം, സർവേ മുതലായവയുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ കമ്പനി നിശ്ചയിച്ചിട്ടുള്ള വിവിധ സേവനങ്ങൾ കമ്പനിക്ക് നൽകുന്നു.
പ്രത്യേക സാഹചര്യങ്ങൾ: താഴെ പറയുന്ന സാഹചര്യങ്ങളിൽ, ഒരു ഉപയോക്താവിനെ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ കമ്പനി വെളിപ്പെടുത്തും
i. നിയമപരമായോ വ്യവഹാരപരമായോ ആവശ്യപ്പെടുമ്പോൾ
ii. ദേശീയ സുരക്ഷ, നിയമ നിർവ്വഹണം അല്ലെങ്കിൽ പൊതുജന പ്രാധാന്യമുള്ള മറ്റ് പ്രശ്‌നങ്ങൾക്ക് അത്തരമൊരു നടപടി അനിവാര്യമാണെന്ന് കമ്പനി നിർണ്ണയിക്കുകയാണെങ്കിൽ
iii. അതിന്റെ ഉപയോഗ നിബന്ധനകൾ നടപ്പിലാക്കുന്നതിനായി
iv. വഞ്ചന, സുരക്ഷ അല്ലെങ്കിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ
2. കോർപ്പറേറ്റ് പുനസംഘടന: കമ്പനിയുടെ എല്ലാ ആസ്തികളും അല്ലെങ്കിൽ ഒരു ഭാഗം ഏതെങ്കിലും മൂന്നാം കക്ഷികളുമായി ലയിപ്പിക്കുക, ഏറ്റെടുക്കുക, വിൽക്കുക എന്നിവയുടെ ഫലമായി ഉപയോക്തൃ വിവരങ്ങൾ മറ്റൊരു കക്ഷിക്ക് കൈമാറാനുള്ള അവകാശം കമ്പനിയിൽ നിക്ഷിപ്തമാണ്.
3. പ്രസിദ്ധീകരിച്ച കൃതികൾ: രചയിതാക്കളും വായനക്കാരും തമ്മിൽ കമ്മ്യൂണിറ്റി ബിൽഡിംഗ് ശ്രമങ്ങളിൽ പരസ്പരം സംവദിക്കാൻ കമ്പനി ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. അതിനാൽ, ഉപയോക്താക്കളുടെ പേരുകൾ, അഭിപ്രായങ്ങൾ, ഇഷ്ടങ്ങൾ തുടങ്ങിയവ പൊതുവായി ലഭ്യമാക്കുന്നതും മറ്റ് ഉപയോക്താക്കൾക്ക് കാണാവുന്നതുമാണ്. പരസ്യപ്പെടുത്താൻ ഉദ്ദേശിക്കാത്ത വിവരങ്ങൾ വെബ്‌സൈറ്റിൽ / അപ്ലിക്കേഷനിൽ നൽകുന്നില്ലെന്ന് ഉപയോക്താക്കൾ ഉറപ്പാക്കണം.
ഉപയോക്തൃ വിവരങ്ങൾ എവിടെയാണ് സംഭരിച്ചിരിക്കുന്നത്, അത് എങ്ങനെ സുരക്ഷിതമാക്കും?
ഇന്ത്യയിലെ മുംബൈയിൽ സ്ഥിതിചെയ്യുന്ന ആമസോൺ വെബ് സർവീസസിന്റെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ആണ് കമ്പനിയുടെ വെബ്‌സൈറ്റ് / ആപ്ലിക്കേഷനും മറ്റെല്ലാ ഉപയോക്തൃ വിവരങ്ങളും ഹോസ്റ്റുചെയ്യുന്നത്. സംഭരിച്ച ഡാറ്റ പരിരക്ഷിക്കുന്നതിന് ആമസോൺ വെബ് സർവീസസിന് ശക്തമായ സുരക്ഷാ രീതികളുണ്ട്, അവയുടെ വിശദാംശങ്ങൾ https://aws.amazon.com/privacy/?nc1=f_pr. ൽ കാണാൻ കഴിയുന്നതാണ്. ചില വിവരങ്ങൾ ഗൂഗിൾ ഫയർബേസ് ഇൻഫ്രാസ്ട്രക്ചറിലും സംഭരിച്ചിരിക്കുന്നു.
ആവശ്യാനുസരണം നിശ്ചിത ഉപയോക്താക്കൾക്ക് മാത്രമേ ഉപയോക്തൃ വിവരങ്ങൾ കാണാൻ കഴിയൂ എന്ന് ഉറപ്പാക്കാൻ കമ്പനി ആന്തരികമായി ഒരു 'അറിയേണ്ടത്-ആവശ്യമായ' നയം പിന്തുടരുന്നു. പാസ്‌വേഡുകൾ sha512 ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്യുകയും ആന്തരികമായി സംഭരിക്കുകയും ചെയ്യുന്നു. ഉപയോക്താക്കൾ അവരുടെ പാസ്‌വേഡുകൾ പരിരക്ഷിക്കുന്നെന്നും അവ മറ്റാരുമായും അനധികൃതമായി പങ്കിടുന്നില്ലെന്നും ഉറപ്പാക്കണം. ഏതെങ്കിലും അനധികൃത ഉപയോഗം ഉപയോക്തൃ വിവരങ്ങളുടെ സുരക്ഷയെ ബാധിക്കാം.
ഇന്റർനെറ്റിന്റെ പ്രവർത്തന രീതി അറിഞ്ഞുകൊണ്ട്, ഉപയോക്താക്കൾ വളരെ ശക്തമായ സുരക്ഷാ നടപടികൾ ഉണ്ടായിരുന്നിട്ടും ഉപയോക്തൃ വിവരങ്ങളുടെ സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്ന് ഉപയോക്താക്കൾ മനസ്സിലാക്കിയിരിക്കണം.
ഉപയോക്തൃ വിവരങ്ങൾ എങ്ങനെ ശേഖരിക്കും, ഒഴിവാക്കൽ ഓപ്ഷനുകൾ എന്തൊക്കെയാണ്?
ഉപയോക്തൃ വിവരങ്ങൾ കമ്പനി പ്രാഥമികമായി ഇനിപ്പറയുന്ന രീതിയിൽ ശേഖരിക്കും:
ഉപയോക്താവ് നൽകുന്ന വിവരങ്ങൾ: വെബ്‌സൈറ്റ് / ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുമ്പോഴും രജിസ്റ്റർ ചെയ്യുമ്പോഴും വെബ്‌സൈറ്റ് / ആപ്ലിക്കേഷനിൽ ഇൻപുട്ടുകൾ നൽകുമ്പോഴും ഒരു ഉപയോക്താവ് നൽകിയ വിശദാംശങ്ങൾ.
കുക്കീസ് വഴി ശേഖരിച്ചവഃ വെബ്‌സൈറ്റ് പ്രാപ്തമാക്കുന്ന ബ്രൗസറിൽ പ്രാദേശികമായി സ്ഥാപിച്ചിരിക്കുന്ന ചെറിയ ഫയലുകളാണ് കുക്കികൾ. ചുവടെ വിശദമാക്കിയിരിക്കുന്നതുപോലെ വിവിധ ആവശ്യങ്ങൾക്കായി കമ്പനി കുക്കികൾ സ്ഥാപിക്കുന്നു:
തരം
സ്ഥാപിച്ചത്
ട്രാക്കിംഗിന്റെ സ്വഭാവം
നിർബന്ധിതം
കമ്പനി
ഉപയോക്താക്കളെ വെബ്‌സൈറ്റ് ഉപയോഗിക്കാൻ പ്തരാക്കുന്നു
വിശകലന ആവശ്യങ്ങൾ
അനലിറ്റിക്കൽ
മൂന്നാം കക്ഷികൾ (ഗൂഗിൾ, ഫേസ്ബുക്ക്, ആംപ്ലിറ്റിയൂഡ്)
ഉപയോക്താക്കളുടെ മാപ്പിംഗ്
വിശകലന ആവശ്യങ്ങൾ
ഒരു ഉപയോക്താവിന് അവരുടെ ബ്രൗസറിലെ കുക്കികൾ ഒഴിവാക്കാൻ തിരഞ്ഞെടുക്കാം. പക്ഷേ, ഇത് വെബ്‌സൈറ്റിന്റെ പ്രകടനത്തെ ബാധിച്ചേക്കാം.
എപിഐ കോളുകൾ: വിവിധ പേജുകളിലേക്ക് സഞ്ചരിക്കൽ, ബട്ടണുകളിൽ ക്ലിക്കുചെയ്യൽ, ഉള്ളടക്കം വായിക്കുക തുടങ്ങിയ വെബ്‌സൈറ്റ് / ആപ്ലിക്കേഷനിൽ ഒരു ഉപയോക്താവ് ഏതെങ്കിലും ഒരു പ്രവർത്തനം നടത്തുമ്പോൾ സൃഷ്ടിപ്പപ്പെടുന്ന ഡാറ്റയാണ് എപിഐ കോളുകളിൽ അടങ്ങിയിരിക്കുന്നത്. ഈ ഡാറ്റ കമ്പനി ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു, മാത്രമല്ല, ഈ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നതു പോലെ അംഗീകൃത മൂന്നാം കക്ഷിയുമായി പങ്കിടുകയും ചെയ്യും.
ഉപയോക്തൃ വിവരവുമായി ബന്ധപ്പെട്ട് ഉപയോക്താക്കളുടെ അവകാശങ്ങൾ എന്തൊക്കെയാണ്?
രജിസ്‌ട്രേഷൻ: വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ പങ്കിടാൻ ഉപയോക്താക്കൾ ആഗ്രഹിക്കുന്നില്ലെങ്കിൽ വെബ്‌സൈറ്റ് / ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള ഓപ്ഷൻ ഉണ്ട്. വെബ്‌സൈറ്റ് / ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനുള്ള അവരുടെ കഴിവ് കമ്പനി യുക്തിസഹമായി നിർണ്ണയിക്കുന്നത് പോലെ നിയന്ത്രിക്കപ്പെട്ടേക്കാം.
പരിഷ്‌ക്കരണം അല്ലെങ്കിൽ നീക്കം ചെയ്യൽ: ഉപയോക്താക്കൾക്ക് വെബ്‌സൈറ്റ് / അപ്ലിക്കേഷനിലെ അക്കൗണ്ട് ക്രമീകരണങ്ങളിൽ അവരുടെ പ്രൊഫൈൽ വിശദാംശങ്ങൾ പരിഷ്‌ക്കരിക്കാനോ നീക്കം ചെയ്യാനോ കഴിയും. ഉപയോക്താക്കൾ അവരുടെ വിവരങ്ങൾ പുതുക്കുവാൻ പ്രോത്സാഹിപ്പിക്കുന്നു.
പ്രൊഫൈൽ നീക്കം ചെയ്യൽ: ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ നീക്കം ചെയ്യാൻ ആവശ്യപ്പെടാം കൂടാതെ വെബ്‌സൈറ്റിൽ / അപ്ലിക്കേഷനിൽ പ്രസിദ്ധീകരിച്ച ഏതെങ്കിലും ഉള്ളടക്കത്തിനൊപ്പം വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളും നീക്കം ചെയ്യപ്പെടും. എന്നിരുന്നാലും, ഉപയോക്തൃ വിവരങ്ങളുടെ ചില ശകലങ്ങൾ ഇപ്പോഴും ഇന്റർനെറ്റിൽ ലഭ്യമായേക്കാം. കൂടാതെ, ഉപയോക്താവിന്റെ എല്ലാ ഉപയോഗ ചരിത്രവും കമ്പനിയിൽ തുടരും.
അറിയിപ്പുകൾ: വെബ്‌സൈറ്റ് / ആപ്ലിക്കേഷൻ, ഇമെയിൽ എന്നിവ വഴി വായനയ്ക്കുള്ള അറിയിപ്പുകൾ വഴി ഉപയോക്താക്കളുമായി ആശയവിനിമയം നടത്താൻ കമ്പനി ആഗ്രഹിക്കുന്നു. ഒരു ഉപയോക്താവിന് അവരുടെ അക്കൗണ്ട് ക്രമീകരണങ്ങളിലൂടെ അത്തരം അറിയിപ്പുകളുടെ ആവൃത്തി സജ്ജീകരിക്കാനോ അല്ലെങ്കിൽ അത് പൂർണ്ണമായും നീക്കം ചെയ്യാനോ കഴിയും. എന്നിരുന്നാലും, ഉപയോക്താവിന്റെ അക്കൗണ്ടും വെബ്‌സൈറ്റ് / ആപ്ലിക്കേഷനും സംബന്ധിച്ച അറിയിപ്പുകൾ അയയ്ക്കുന്നത് തുടരും.
ഒഴിവാകൽ: ഇവിടെ സൂചിപ്പിച്ച ഏതെങ്കിലും ആവശ്യങ്ങൾക്കായി വെബ്‌സൈറ്റ് / ആപ്ലിക്കേഷനിലെ ഉപയോക്തൃ വിവരങ്ങൾ കമ്പനി ഉപയോഗിക്കുന്നത് നിർത്താൻ ഒരു ഉപയോക്താവ് ആഗ്രഹിക്കുന്നുവെങ്കിൽ, ഉപയോക്താവിന് [email protected]. ലേക്ക് എഴുതാവുന്നതാണ്. ഉപയോക്താക്കളെ അവരുടെ അഭ്യർത്ഥന സംബന്ധിച്ച കാര്യങ്ങളിൽ സഹായിക്കാനും അഭ്യർത്ഥനകൾ നിറവേറ്റാനും കമ്പനി ശ്രമിക്കും. എന്നിരുന്നാലും, അത്തരം ഏത് പ്രവൃത്തിയും വെബ്‌സൈറ്റ് / അപ്ലിക്കേഷനിലെ ഉപയോക്തൃ അനുഭവത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
സ്വകാര്യതാ നയത്തിലെ മാറ്റങ്ങൾ
കമ്പനി സമയാസമയങ്ങളിൽ ഈ സ്വകാര്യതാ നയം അപ്‌ഡേറ്റ് ചെയ്യുകയും പരിഷ്‌കരിക്കുകയും ചെയ്യാം. പുതുക്കിയ സ്വകാര്യതാ നയം ഒരു അറിയിപ്പായി ഇവിടെ പോസ്റ്റുചെയ്യും: http://www.pratilipi.com/privacy.
ഈ സ്വകാര്യതാ നയത്തിലെ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതിന് ഉപയോക്താക്കൾ ഇടയ്ക്കിടെ ഈ പേജ് പരിശോധിക്കാൻ നിർദ്ദേശിക്കുന്നു.
സ്വകാര്യതാ നയത്തിലെ ഏതെങ്കിലും മാറ്റങ്ങളോട് ഒരു ഉപയോക്താവ് വിയോജിക്കുന്നുവെങ്കിൽ, ഉപയോക്താവ് വെബ്‌സൈറ്റ് / ആപ്ലിക്കേഷൻ / സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും പ്രാപ്തമാക്കുന്നതിൽ നിന്നും വിട്ടുനിൽക്കേണ്ടതാണ്. പുതുക്കിയ പോളിസി പോസ്റ്റുചെയ്തതിന് ശേഷവും ഉപയോക്താവ് സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നത്, മാറ്റങ്ങൾ സ്വീകരിച്ചതായും അംഗീകരിച്ചതായും സൂചിപ്പിക്കും, ഒപ്പം ഉപയോക്താവ് അത് പിന്തുടരേണ്ടതുമാണ്.
ബന്ധപ്പെടൽ
ഈ സ്വകാര്യതാ നയത്തെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങൾ / സംശയങ്ങൾ / നിയമപരമായ ചോദ്യങ്ങൾ ഉണ്ടെങ്കിൽ, ഉപയോക്താക്കൾക്ക് ഞങ്ങളെ ഇതുവഴി ബന്ധപ്പെടാം: [email protected]
പൊരുത്തക്കേട്
വെബ്‌സൈറ്റ് / ആപ്ലിക്കേഷനിൽ ലഭ്യമാകുന്ന ഇംഗ്ലീഷിലെയും മറ്റേതെങ്കിലും ഭാഷയിലെയും ഉപയോഗ നിബന്ധനകളുടെ വ്യാഖ്യാനത്തിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടായാൽ, ഇംഗ്ലീഷ് പതിപ്പിന്റെ നിബന്ധനകൾ നിലനിൽക്കും.