ലൈബ്രറിയിൽ രചനകളുടെ എണ്ണം കൂടുന്നതനുസരിച്ച് അത് ലോഡ് ചെയ്യാൻ വേണ്ടി വരുന്ന സമയവും കൂടുതലായേക്കാം.
ലൈബ്രറി മാനേജ് ചെയ്യാനായി ചില മാർഗ്ഗങ്ങൾ ഇതാ:
ലൈബ്രറിയിലേക്ക് രചനകൾ ചേർക്കാനായി:
നിങ്ങളുടെ പ്രിയപ്പെട്ട രചനകൾ നഷ്ടപെടാതിരിക്കാനും അവയുടെ അപ്‌ഡേറ്റുകൾ ലഭിക്കാനുമായി അവ ലൈബ്രറിയിലേക്ക് ചേർക്കുക
-
ഒരു രചന ഓപ്പൺ ചെയ്യുക
-
രചനയുടെ സമ്മറി പേജിൽ നിന്നും ലൈബ്രറി എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
രചന വായിച്ച് കൊണ്ടിരിക്കുമ്പോൾ ബാക്ക് ബട്ടൺ പ്രസ്സ് ചെയ്‌താൽ ആ രചന ലൈബ്രറിയിലേക്ക് ചേർക്കാനുള്ള പോപ്പ് അപ്പ് സ്ക്രീൻ കാണാവുന്നതാണ്. ഇങ്ങനെയും രചനകൾ ലൈബ്രറിയിലേക്ക് ചേർക്കാൻ സാധിക്കുന്നു.
ലൈബ്രറിയിൽ നിന്ന് രചനകൾ നീക്കം ചെയ്യാൻ:
നിങ്ങൾക്ക് ഏത് സമയവും ഒരു രചന ലൈബ്രറിയിൽ നിന്നും നീക്കം ചെയ്യാവുന്നതാണ്.
ശ്രദ്ധിക്കുക: ഇങ്ങള് ലൈബ്രറിയിൽ നിന്നും ഏതൊക്കെ രചന വായിച്ചെന്നും ഏതൊക്കെ രചനകളാണ് ചേർത്തിരുന്നതെന്നുമുള്ള വിവരങ്ങൾ ഞങ്ങൾ സൂക്ഷിക്കുന്നില്ല. അതിനാൽ രചന നീക്കം ചെയ്ത് കഴിഞ്ഞ് അവ കണ്ടെത്താനോ, ലൈബ്രറിയിൽ നിന്നും ഭാവിയിൽ വായിക്കാനോ കഴിയുന്നതല്ല.
-
ഹോം സ്‌ക്രീനിൽ നിന്നും ലൈബ്രറി ബട്ടൺ ക്ലിക്ക് ചെയ്ത് ലൈബ്രറി ഓപ്പൺ ചെയ്യുക
-
രചനയോട് ചേർന്നുള്ള മൂന്ന് ഡോട്ടുകൾ ക്ലിക്ക് ചെയ്യുക
-
നീക്കം ചെയ്യൂ എന്ന ഓപ്‌ഷൻ സെലക്ട് ചെയ്യുക
-
നീക്കം ചെയ്യുന്നത് ഉറപ്പ് വരുത്തുക