പ്രസിദ്ധീകരിച്ച രചന വീണ്ടും ഡ്രാഫ്റ്റിലേക്ക് മാറ്റാൻ കഴിയുമോ?

നിങ്ങൾ ഒരു രചന അബദ്ധത്തിൽ പ്രസിദ്ധീകരിക്കുകയോ, രചന തുടർന്ന് ആരും വായിക്കേണ്ടതില്ല എന്ന് നിങ്ങൾ കരുതുന്നു എങ്കിൽ, രചന ഡിലീറ്റ് ചെയ്യുന്നതിന് പകരമായി, ഡ്രാഫ്റ്റിലേക്ക് നീക്കം ചെയ്യാവുന്നതാണ്. ഡ്രാഫ്റ്റിലേക്ക് രചനകൾ അൺപബ്ലിഷ് ചെയ്യുന്നത് വഴി, ആ രചനക്ക് ലഭിച്ച റേറ്റിംഗ് റിവ്യൂ കമന്റുകൾ എന്നിവ നഷ്ടപ്പെടുന്നതല്ല.

ഒരു രചന ഡ്രാഫ്റ്റിലേക്ക് മാറ്റിയാൽ, നിങ്ങൾക്ക് ആ രചന കാണാനാവുകയും എന്നാൽ മറ്റ് വ്യക്തികൾക്ക് ആ രചന കാണാനോ, റിവ്യൂ റേറ്റിംഗ് തുടങ്ങിയവ നൽകാനോ സാധിക്കാതെയാകുന്നു.

തുടർക്കഥ ഡ്രാഫ്റ്റിലേക്ക് നീക്കം ചെയ്യാനായി,

  1. പ്രതിലിപി ആപ്പ് ഹോംസ്‌ക്രീനിൽ നിന്നും താഴെയായി കാണുന്ന എഴുതൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക 

  2. നീക്കം ചെയ്യേണ്ട രചന ഓപ്പൺ ചെയ്യുക 

  3. ഓരോ ഭാഗങ്ങളോടും ചേർന്നുള്ള മൂന്ന് ഡോട്ടുകൾ ക്ലിക്ക് ചെയ്ത ശേഷം ഡ്രാഫ്റ്റുകളിലേക്ക് മാറ്റൂ എന്നത് ക്ലിക്ക് ചെയ്യുക

  4. മാറ്റം ഉറപ്പിക്കുക

ഒരു രചന ഡ്രാഫ്റ്റിലേക്ക് നീക്കം ചെയ്യാനായി,

  1. ആപ്പ് ഹോംസ്‌ക്രീനിൽ മുകളിൽ വലത് ഭാഗത്തായി കാണുന്ന പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്ത് പ്രൊഫൈൽ പേജിലേക്ക് പോവുക 

  2. നീക്കം ചെയ്യേണ്ട രചന കണ്ടെത്തുക 

  3. രചനയോട് ചേർന്ന് കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് ഡ്രാഫ്റ്റുകളിലേക്ക് മാറ്റൂ എന്നത് ക്ലിക്ക് ചെയ്യുക

  4. മാറ്റം ഉറപ്പിക്കുക 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?