എന്താണ് ഹോംപേജിലെ 'ഡെയ്‌ലി സീരീസ്' എന്ന വിഡ്ജെറ്റ്?

ഹോം സ്ക്രീനിലെ ഡെയിലി സീരീസ് വിഡ്ജെറ്റിൽ നിന്നും അടുത്ത 7 ദിവസങ്ങളിൽ ഏതൊക്കെ തുടർക്കഥകളുടെ പുതിയ ഭാഗങ്ങളാണ് പ്രസിദ്ധീകരിക്കപ്പെടുന്നത് എന്ന വിവരം എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കുന്നു.

പുതിയ ഭാഗങ്ങൾ പ്രസിദ്ധീകരിക്കാനായി രചയിതാക്കൾ ഭാരമേൽക്കേണ്ടതില്ല. പകരം, മുൻകൂട്ടി എഴുതി പൂർത്തിയാക്കിയ തുടർക്കഥയുടെ ഭാഗങ്ങൾ, പിന്നീട് ഒരു സമയത്തേക്ക് പ്രസിദ്ധീകരിക്കാനായി ഷെഡ്യൂൾ ചെയ്ത് വെക്കാവുന്നതാണ്.

ഏത് ദിവസത്തേക്കാണോ പ്രസിദ്ധീകരിക്കാനായി ഷെഡ്യൂൾ ചെയ്തത്, ഡെയിലി സീരീസ് വിഡ്ജെറ്റിൽ, ആ ദിവസത്തിന് കീഴിലായി നിങ്ങളുടെ രചന ഫീച്ചർ ചെയ്യപ്പെടുന്നതാണ്.

ഡെയിലി സീരീസ് ഫീച്ചർ തുടർക്കഥകൾക്ക് മാത്രമാണ് ലഭ്യമാവുക. 

ഡെയിലി സീരീസ് വിഡ്ജെറ്റിൽ രചനകൾ ഫീച്ചർ ചെയ്യപ്പെടാനായി:

  • തുടർന്നുള്ള 7 ദിവസങ്ങളിൽ ഒന്നിൽ, രചനയുടെ ഒരു ഭാഗമെങ്കിലും പ്രസിദ്ധീകരിക്കാനായി ഷെഡ്യൂൾ ചെയ്തിരിക്കണം.

  • ഷെഡ്യൂൾ ചെയ്ത ഭാഗങ്ങളിൽ കുറഞ്ഞത് 200 വാക്കുകൾ ഉണ്ടാവണം 

ശ്രദ്ധിക്കുക: ഏതൊരു ഭാഗവും ഷെഡ്യൂൾ ചെയ്ത് കുറഞ്ഞത് 2 മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് അത് ഡെയിലി സീരീസ് വിഡ്ജെറ്റിൽ ഫീച്ചർ ചെയ്യപ്പെടുക.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?