എന്റെ വിവരങ്ങൾ പ്രതിലിപിയിൽ സുരക്ഷിതമാണോ?

നിങ്ങളുടെ പ്രതിലിപി അക്കൗണ്ടിൽ നിങ്ങളുടെ എന്തെല്ലാം വിവരങ്ങൾ മറ്റുള്ളവർക്ക് കാണാനാവും എന്ന് നിങ്ങൾ ചിന്തിച്ചിരുന്നോ?

പ്രൊഫൈൽ:

നിങ്ങളുടെ പ്രൊഫൈലിൽ നിങ്ങളെ കുറിച്ചുള്ള അനേകം വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നു. 

നിങ്ങളുടെ പ്രൊഫൈൽ ചിത്രം, പേര്, തൂലിക നാമം എന്നിവ എല്ലാവർക്കും കാണാനാവുന്നു. നിങ്ങളെ കുറിച്ചുള്ള സംഗ്രഹം ചേർത്തിട്ടുണ്ടെങ്കിൽ അതും പബ്ലിക് ആയി കാണാവുന്നതാണ്.

അക്കൗണ്ട് സെറ്റിങ്സിൽ ചേർക്കുന്ന ജനനത്തീയതി നിങ്ങൾക്ക് മാത്രം കാണാവുന്ന ഒന്നാണ്.

ലൈബ്രറി:

ലൈബ്രറിയിൽ നിങ്ങൾ ചേർക്കുന്ന രചനകൾ പ്രൈവറ്റ് ആയി സൂക്ഷിക്കുന്നു. എന്നാൽ നിങ്ങൾ ലൈബ്രറിയിൽ ചേർത്ത രചനകൾ ഹോംപേജിൽ റെക്കമെന്റേഷൻ വഴി പ്രദർശിക്കപ്പെട്ടേക്കാം.

റെക്കമെന്റേഷനുകളിൽ നിന്നും രചനകൾ നീക്കം ചെയ്യാൻ സാധ്യമല്ല.

കളക്ഷൻസ്:

നിങ്ങളുടെ കളക്ഷൻസ് എല്ലാം പബ്ലിക്ക് ആണ്. അവ നിങ്ങൾക്ക് മാത്രമായി കാണുവാൻ സാധ്യമല്ല.

കളക്ഷൻസ് റെക്കമെന്റേഷനുകളിലും നിങ്ങളുടെ പ്രൊഫൈലിലും പ്രദർശിക്കപ്പെടുന്നു.

രചനകൾ:

നിങ്ങൾ പ്രസിദ്ധീകരിച്ച എല്ലാ രചനകളും പബ്ലിക്ക് ആണ്. അതൊരിക്കലും പ്രൈവറ്റ് ആക്കുവാൻ സാധിക്കില്ല.

ഡ്രാഫ്റ്റിലുള്ള രചനകൾ പ്രൈവറ്റ് ആണ്.

സെർച്ച്:

നിങ്ങൾ തിരഞ്ഞ രചനകളുടെയും രചയിതാക്കളുടെയും ഫലങ്ങൾ പ്രൈവറ്റ് ആണ്. അവ നിങ്ങൾക്ക് ഒന്നൊന്നായി നീക്കം ചെയ്യാൻ സാധിക്കുന്നു. ഇതിനായി ഓരോ ഫലങ്ങളുടെയും നേർക്ക് കാണുന്ന x ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?