ആമുഖം

ഞങ്ങളുടെ ഒറിജിനൽ രചനകളുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിലുള്ള ഞങ്ങളുടെ ഉത്തരവാദിത്തവും (i) Information Technology Act, 2000 ഉൾപ്പെടെയുള്ള വിവിധ നിയമങ്ങൾക്കനുസൃതമായി, The Information Technology (Intermediary Guidelines and Digital Media Ethics Code) Rules, 2021, (ii) Copyright Act, 1957, അതിനനുസൃതമായി പുറപ്പെടുവിച്ച അനുബന്ധ ഭേദഗതികളും നിയമങ്ങളും പ്രകാരം വെബ്സൈറ്റിലോ ആപ്ലിക്കേഷനിലോ പകർപ്പവകാശ ലംഘനവും കോപ്പിയടിയും ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്.

കോപ്പിറൈറ്റ് - ആമുഖം 

1957-ലെ Copyright Act (കാലാകാലങ്ങളിൽ ഭേദഗതി ചെയ്ത പ്രകാരം) (“Copyright ”) നിർവചിച്ചിരിക്കുന്ന പ്രകാരം യഥാർത്ഥ സാഹിത്യ, നാടക, സംഗീത, കലാപരമായ സൃഷ്ടികൾ, സിനിമകൾ, ശബ്‌ദരേഖകൾ എന്നിവയ്ക്ക് ബാധകമായ intellctual property അവകാശത്തിന്റെ ഒരു രൂപമാണ് Copyright Act.

 

  1. ഒരു സൃഷ്ടിയുടെ കോപ്പിറൈറ്റ്, രചയിതാവ് അല്ലെങ്കിൽ സൃഷ്ടി പബ്ലിഷ് ചെയ്ത ശേഷം രചയിതാവ് ചുമതലപ്പെടുത്തുന്ന വ്യക്തിയുടേതാണ്, (“കോപ്പിറൈറ്റ് ഉടമ”). പകർപ്പവകാശത്തിന് നിയമപ്രകാരം പ്രത്യേക രജിസ്ട്രേഷൻ നിർബന്ധമല്ല. എന്നിരുന്നാലും, ഒരു കോപ്പിറൈറ്റ് ഉടമക്ക് തന്റെ സൃഷ്ടി നിയമപ്രകാരം രജിസ്റ്റർ ചെയ്യാവുന്നതാണ്.

  2. കോപ്പിറൈറ്റ് അനുസരിച്ച്, ഒരു സൃഷ്ടി കോപ്പിറൈറ്റ് ഉടമ ആഗ്രഹിക്കുന്നത് പ്രകാരം സ്വയമോ അല്ലെങ്കിൽ മറ്റുള്ളവർക്കോ ആ സൃഷ്ടി വാണിജ്യപരമോ അല്ലാത്തതോ ആയ ഫോർമാറ്റുകളിലേക്ക് (ഓഡിയോ, പുസ്തകം), ഭാഗികമായോ പൂർണ്ണമായോ, ചുരുങ്ങിയ സമയത്തേക്കോ ദീർഘകാലത്തേക്കോ ഉപയോഗിക്കാവുന്നതാണ്. മറ്റുള്ളവർ നിയമാനുസൃതമല്ലാതെ ആ സൃഷ്ടി ഉപയോഗിക്കുന്നതിൽ നിന്നും നിയമപരമായി തടയാൻ കോപ്പിറൈറ്റ് ഉടമയെ കോപ്പിറൈറ്റ് സഹായിക്കുന്നു.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?