സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം' എന്നാൽ എന്താണ്?

സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം വഴി നിങ്ങളുടെ ഇഷ്ട രചയിതാക്കളെ സപ്പോർട്ട് ചെയ്യുകയും അത് വഴി പല ആനുകൂല്യങ്ങൾ ആസ്വദിക്കാനും കഴിയുന്നു. നിങ്ങൾ വായനക്കാരുടെ പ്രിയപ്പെട്ട രചയിതാവാണെങ്കിൽ, ഈ പ്രോഗ്രാം വഴി, അവർ നിങ്ങളെ മാസം തോറും 25 രൂപ നൽകി സബ്സ്ക്രൈബ് ചെയ്ത് അവരുടെ സ്നേഹവും സപ്പോർട്ടും അറിയിക്കുന്നു.

സബ്സ്ക്രൈബ് ചെയുന്നത് വഴി വായനക്കാർക്ക് ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന തുടർക്കഥകളുടെ പുതിയ ഭാഗങ്ങൾ 5 ദിവസങ്ങൾക്ക് മുന്നേ വായിക്കുകയും, റിവ്യൂ കമന്റ് എന്നിവ നൽകുമ്പോൾ സൂപ്പർഫാൻ ബാഡ്ജും, രചയിതാവിന്റെ സൂപ്പർഫാൻസ് ലിസ്റ്റിൽ അവരുടെ പേര് വരികയും, സൂപ്പർഫാൻസിന് മാത്രമായ ചാറ്റ് റൂം ഫീച്ചർ ഉപയോഗിക്കാനുള്ള അവസരവും ലഭിക്കുന്നു.

ഈ പ്രോഗ്രാം വഴി നിങ്ങൾ തിരഞ്ഞെടുത്ത, ഇപ്പോൾ തുടർന്ന് കൊണ്ടിരിക്കുന്ന തുടർക്കഥകൾ, സബ്‌സ്‌ക്രിപ്‌ഷനിൽ ചേർക്കാനാവുന്നു. സബ്സ്ക്രൈബ് ചെയ്ത വായനക്കാർക്ക് ഉടനെ തന്നെയും, സബ്സ്ക്രൈബ് ചെയ്യാത്തവർ അഞ്ച് ദിവസങ്ങൾക്ക് ശേഷവും വായിക്കാനാവുന്നു. 

ഒരിക്കൽ സബ്‌സ്‌ക്രിപ്‌ഷനുള്ള യോഗ്യത നേടിക്കഴിഞ്ഞാൽ ആ രചയിതാവിന് സ്ഥിരമായി രചനകൾ സബ്‌സ്‌ക്രിപ്‌ഷനിൽ ചേർക്കാൻ കഴിയുന്നതാണ്. സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിൽ നിന്നും പുറത്ത് പോകാൻ ആഗ്രഹിക്കുന്നെങ്കിൽ അത് ഞങ്ങളെ വ്യക്തമായ കരണങ്ങളോടെ അറിയിക്കുക. ഇങ്ങനെ ഒരു തവണ പുറത്ത് പോയാൽ തുടർന്നും താങ്കൾക്ക് ഈ പ്രോഗ്രാമിൽ തിരികെ ജോയിൻ ചെയ്യാനുള്ള സാധ്യത നഷ്ടമാകുന്നതാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?