പ്രതിലിപി പ്രീമിയം പ്രോഗ്രാം കാരണം, എൻ്റെ സൂപ്പർഫാൻ സബ്‌സ്‌ക്രൈബേർസിൻ്റെ എണ്ണം കുറയുന്നു. എനിക്ക് പ്രതിലിപി പ്രീമിയം പ്രോഗ്രാമിൽ നിന്നും എൻ്റെ രചനകൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുമോ?

ഇല്ല.

കൂടുതൽ എഴുത്തുകാരെ വായിക്കുന്ന, എന്നാൽ അവരിൽ ഓരോരുത്തരുടെയും സൂപ്പർഫാൻ ആയി അവരെ സബ്സ്ക്രൈബ് ചെയ്യാനുള്ള ഫീ മുടക്കാൻ ബുദ്ധിമുട്ടുള്ള വായനക്കാർക്ക് വേണ്ടിയാണ് ഞങ്ങൾ പ്രതിലിപി പ്രീമിയം പ്രോഗ്രാം അവതരിപ്പിക്കുന്നത്. ഏത് രചനയും ഇപ്പോഴും വായിക്കാനുള്ള അവസരം വായനക്കാർക്ക് ഇതിൽ ഉണ്ടായിരിക്കുന്നതാണ്.

എന്നാൽ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചറിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ വായനക്കാർക്ക് പ്രതിലിപി പ്രീമിയം പ്രോഗ്രാമിൽ ലഭിക്കില്ല. 

സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം, തങ്ങളുടെ പ്രിയ എഴുത്തുകാരുടെ ഫാൻസ്‌ ആയിട്ടുള്ള വായനക്കാർക്ക്, ആ എഴുത്തുകാരെ സപ്പോർട്ട് ചെയ്യാനായുള്ള ഒരു അവസരം കൂടിയാണ്. 

സൂപ്പർഫാൻ ബാഡ്ജ്,, രചയിതാക്കളുമായുള്ള എക്സ്ക്ലൂസിവ് ചാറ്റ് റൂമുകൾ, ലൈവ് വീഡിയോ കോൺഫറൻസിങ് സെഷനുകൾ, സൂപ്പർ ഫാൻസിനായുള്ള വർക്ക് ഷോപ്പുകൾ എന്നിങ്ങനെ ഒരുപാട് എക്സ്ക്ലൂസിവ് പ്രിവിലേജുകളും സൂപ്പർ ഫാൻസിന് ലഭിക്കുന്നതാണ്.   (ഇത്തരം പ്രിവിലേജുകൾ ഒന്നും പ്രതിലിപി പ്രീമിയം പ്രോഗ്രാമിന്റെ ഭാഗമല്ല. സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിൽ മാത്രമാണ് ഇവയെല്ലാം ലഭിക്കുക. ഈ രണ്ട് പ്രോഗ്രാമുകളും രണ്ട് തരത്തിലുള്ള വായനക്കാരെ ഉദ്ദേശിച്ചുള്ളതാണ്) 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?