നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതത്വം ഞങ്ങൾക്ക് പ്രധാനമാണ്. നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും, അത് സുഹൃത്തുക്കൾക്കോ മറ്റോ ഷെയർ ചെയ്ത് നൽകരുതെന്നും ഞങ്ങൾ എല്ലാ യൂസേഴ്സിനോടും അഭ്യർത്ഥിക്കുന്നു. കൂടാതെ, പ്രതിലിപിയിൽ നിന്ന് ആരും താങ്കളുടെ പ്രതിലിപി അക്കൗണ്ട് പാസ്സ്‌വേർഡ് ഒരു സാഹചര്യത്തിലും ആവശ്യപ്പെടുന്നതല്ല.
അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കാൻ:
വേഗത്തിൽ പകർത്തിയെടുക്കാൻ കഴിയാത്ത പാസ്സ്‌വേർഡ് സൃഷ്ടിക്കുക. അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളും ഉൾപ്പെടുത്തി പാസ്സ്‌വേർഡ് സൃഷ്ടിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.
നിങ്ങളുടെ പാസ്സ്‌വേർഡ് ഓരോ 6 മാസത്തിലും മാറ്റം വരുത്താൻ ഞങ്ങൾ ആവശ്യപ്പെടുന്നു.
ലോഗിൻ ചെയ്യുന്നതിന് മുൻപ്, ശരിയായ വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് സ്റ്റോർ അല്ലെങ്കിൽ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത ആപ്പ് ആണെന്ന് ഉറപ്പ് വരുത്തുക. മറ്റ് വ്യക്തികളിൽ നിന്നോ, വെബ്‌സൈറ്റുകളിൽ നിന്നോ ലഭിക്കുന്ന ലിങ്കുകൾ, ആപ്പ് വേർഷനുകൾ എന്നിവ ഉപയോഗിക്കാതിരിക്കുക.
പ്രതിലിപി ഒരിക്കലും ഒരു വ്യക്തിയുടെ ആധാർ നമ്പർ പോലെയുള്ള വിവരങ്ങൾ ആവശ്യപ്പെടുന്നതല്ല. ഇത്തരം വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് പ്രതിലിപിയിലോ മറ്റ് സോഷ്യൽ മീഡിയ വഴിയോ മെസ്സേജ് അയക്കുന്നതല്ല. പ്രതിലിപിയുടെ ഫീച്ചറുകൾ ഉപയോഗിക്കുന്ന സമയങ്ങളിൽ അല്ലാതെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആപ്പിനുള്ളിലോ പുറത്തോ നൽകാതിരിക്കുക.
പ്രതിലിപിയുടെ പേരിൽ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുന്ന സൈറ്റുകൾ, വ്യക്തികൾ എന്നിവയിൽ നിന്നും അകലം പാലിക്കുക. ഇത്തരം സൈറ്റുകൾ, അപ്ലിക്കേഷനുകൾ എന്നിവയുമായി പ്രതിലിപി ബന്ധപ്പെടുന്നില്ല. എപ്പോൾ സഹായം ആവശ്യമായി വന്നാലും ഞങ്ങൾക്ക് [email protected] എന്ന ഐഡിയിലേക്ക് മെയിൽ അയക്കുക.