എന്റെ പാസ്സ്‌വേർഡ് ഞാൻ മറന്ന് പോയി. എന്താണ് ഞാൻ ചെയ്യേണ്ടത്?

ശ്രദ്ധിക്കുക:  പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാനുള്ള റിക്വസ്റ്റ് കൂടുന്നതനുസരിച്ച് അതിന്റെ ലിങ്ക് ലഭിക്കാനായി 24 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്നേക്കാം. 24 മണിക്കൂറിനുള്ളിൽ ലിങ്ക് ലഭിക്കുന്നില്ലെങ്കിൽ ദയവായി ഞങ്ങൾക്ക് [email protected] എന്ന ഐഡിയിലേക്ക് മെയിൽ അയക്കുക.

നിങ്ങളുടെ പാസ്സ്‌വേർഡിനെ പറ്റി ചില വിവരങ്ങൾ ഇതാ:

  • പാസ്സ്‌വേർഡ് 6 മുതൽ 20 ക്യാരക്ടർ വരെയാകാം 

  • വലിയ അക്ഷരങ്ങൾ, ചെറിയ അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവയൊക്കെ ഉപയോഗിക്കാവുന്നതാണ്.

  • അക്കൗണ്ടിൽ ലോഗിൻ ചെയ്തോ അല്ലാതെയോ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

  • പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യുന്നത് വഴി എല്ലാ ഡിവൈസുകളിൽ നിന്നും അക്കൗണ്ട് സൈൻ ഔട്ട് ആകുന്നതാണ് 

  • അക്കൗണ്ട് സുരക്ഷിതമായി വെക്കുവാൻ പാസ്സ്‌വേർഡ് മറ്റാരുമായും ഷെയർ ചെയ്യാതിരിക്കുക.

ഓർക്കുക: പാസ്സ്‌വേർഡ് റീസെറ്റ് ലിങ്ക് ലഭിക്കുന്നതിനായി നിങ്ങളുടെ പ്രതിലിപി അക്കൗണ്ട് ഇമെയിൽ വിലാസവുമായി ലിങ്ക് ചെയ്യേണ്ടതാണ്. തെറ്റായ മെയിൽ ഐഡി നൽകുന്നത് വഴി പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാൻ സാധിക്കാതെ വന്നേക്കാം.

പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യുന്നതെങ്ങനെ:

പാസ്സ്‌വേർഡ് ഓർമ്മയില്ലെങ്കിലോ അറിയില്ലെങ്കിലോ നിങ്ങൾക്ക് പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാവുന്നതാണ്. പാസ്സ്‌വേർഡ് രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതിനാൽ സെറ്റിങ്‌സിൽ നിന്നും പാസ്സ്‌വേർഡ് കണ്ടെത്താൻ സാധ്യമല്ല.

ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന്:

  1. അക്കൗണ്ടിൽ നിന്നും സൈൻ ഔട്ട് ചെയ്യുക.

  2. ആപ്പ് ഓപ്പൺ ചെയ്യുക 

  3. ഇമെയിൽ വഴി സൈനിൻ ചെയ്യാനുള്ള ഓപ്‌ഷൻ സെലക്ട് ചെയ്യുക 

  4. അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ഇമെയിൽ ഐഡി നൽകുക 

  5. പാസ്സ്‌വേർഡ് മറന്ന് പോയോ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

വെബ്‌സൈറ്റിൽ നിന്ന്:

  1. www.pratilipi.com എന്ന സൈറ്റ് ഓപ്പൺ ചെയ്ത് ഭാഷ തിരഞ്ഞെടുക്കുക 

  2. മുകളിൽ വലത് വശത്തായി കാണുന്ന സൈനിൻ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക 

  3. അടുത്ത സ്‌ക്രീനിൽ കാണുന്ന പാസ്സ്‌വേർഡ് മറന്ന് പോയോ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

  4. അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ഇമെയിൽ ഐഡി നൽകുക 

  5. പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക 

പാസ്സ്‌വേർഡ് മാറ്റുന്നതെങ്ങനെ 

നിങ്ങൾക്ക് പാസ്സ്‌വേർഡ് ഓർമ്മയുണ്ടെങ്കിൽ സെറ്റിങ്‌സിൽ നിന്നും പാസ്സ്‌വേർഡ് മാറ്റാവുന്നതാണ്.

ആൻഡ്രോയിഡ് ഫോണിൽ നിന്ന്:

  1. ഹോം സ്‌ക്രീനിൽ നിന്നും പ്രൊഫൈൽ പേജ് ഓപ്പൺ ചെയ്യുക 

  2. മുകളിൽ വലത് ഭാഗത്ത് കാണുന്ന സെറ്റിങ്‌സ് ബട്ടൺ ക്ലിക്ക് ചെയ്യുക 

  3. അക്കൗണ്ട് സെറ്റിങ്‌സ് തിരഞ്ഞെടുക്കുക 

  4. പാസ്സ്‌വേർഡ് മാറ്റൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക 

  5. പഴയ പാസ്സ്‌വേർഡ് ഒരു വട്ടവും, പുതിയ പാസ്സ്‌വേർഡ് രണ്ട് തവണയും നൽകി സേവ് ചെയ്യുക 

വെബ്‌സൈറ്റിൽ നിന്ന്:

  1. ഹോം സ്‌ക്രീനിൽ നിന്നും പ്രൊഫൈൽ പേജ് ഓപ്പൺ ചെയ്യുക 

  2. സെറ്റിങ്‌സ് പേജ് ഓപ്പൺ ചെയ്യുക 

  3. പാസ്സ്‌വേർഡ് മാറ്റൂ എന്ന ടാബ് ക്ലിക്ക് ചെയ്യുക

  4. പഴയ പാസ്സ്‌വേർഡ് ഒരു വട്ടവും, പുതിയ പാസ്സ്‌വേർഡ് രണ്ട് തവണയും നൽകി സേവ് ചെയ്യുക 

നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല എങ്കിൽ [email protected] എന്ന ഐഡിയിലേക്ക് മെയിൽ അയക്കുക.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?