പ്രതിലിപി കമ്മ്യൂണിറ്റി സുരക്ഷിതവും പോസിറ്റീവുമായ ഒരു അന്തരീക്ഷമാണ്, കൂടാതെ എല്ലാ ഉപയോക്താക്കളോടും അവരുടെ ചിന്തകളും അഭിപ്രായങ്ങളും, മാന്യവും ഉചിതവുമായ രൂപത്തിൽ പങ്കിടാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. രചനകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്യുക, മറ്റുള്ളവരുമായി സംവദിക്കുക, പുതിയ ആശയങ്ങൾ ഒരുമിച്ച് വികസിപ്പിക്കുക എന്നിവയെല്ലാം പ്രതിലിപിയിൽ സംവദിക്കാനുള്ള മികച്ച മാർഗങ്ങളാണ്. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, തർക്കങ്ങൾ ഉണ്ടാകുവാനും അതിലൂടെ വ്യക്തികളെ റിപ്പോർട്ട് ചെയ്യപ്പെടാനും സാധ്യതയുണ്ട്.
സൈബർ ആക്രമണം, ഉപദ്രവിക്കൽ അല്ലെങ്കിൽ അനുചിതമായ ഉള്ളടക്കം എന്നിവയ്‌ക്കായി ഒരു വ്യക്തിയെ റിപ്പോർട്ടുചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, താഴെ പറയുന്നത് പോലെ ചെയ്യുക:
-
റിപ്പോർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ പ്രൊഫൈൽ സന്ദർശിക്കുക
-
സ്‌ക്രീനിൽ മുകളിൽ വലത് ഭാഗത്തായി കാണുന്ന ചോദ്യചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക
-
ആ വ്യക്തിയെ റിപ്പോർട്ട് ചെയ്യാനുള്ള കാരണം തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക
-
റിപ്പോർട്ട് സമർപ്പിക്കുന്നത് വഴി അത് പ്രതിലിപിയുടെ സപ്പോർട്ട് ടീമിന് ലഭിക്കുകയും, അത് പരിശോധിക്കപ്പെടുകയും ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നതാണ്.
ഒരു വ്യക്തിയെ റിപ്പോർട്ട് ചെയ്തതിന് ശേഷം എന്ത് സംഭവിക്കുന്നു?
സമർപ്പിക്കപ്പെടുന്ന ഓരോ റിപ്പോർട്ടും അവലോകനം ചെയ്യുകയും ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ, ടിക്കറ്റിന്റെ റെസല്യൂഷന്റെ അറിയിപ്പ് ഉണ്ടാകണമെന്നില്ല.
പ്രശ്‌നങ്ങൾ സ്വന്തമായി പരിഹരിക്കാനും മറ്റ് ഉപയോക്താക്കളുമായി ശക്തമായ ബന്ധം സ്ഥാപിക്കാനും കമ്മ്യൂണിറ്റിയെ ശാക്തീകരിക്കാൻ സഹായിക്കുന്ന നിരവധി ടൂളുകൾ നിലവിലുണ്ട്. റിപ്പോർട്ടുകൾ അജ്ഞാതവും സുരക്ഷിതവുമാണെന്ന് എപ്പോഴും ഓർക്കുക.