കമ്മ്യൂണിക്കേഷൻ നിബന്ധനകൾ

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രതിലിപി കമ്മ്യൂണിറ്റിയുമായി ഇടപഴകുന്നതിനും ഉപയോക്താക്കൾക്ക് വെബ്‌സൈറ്റിൽ/ആപ്ലിക്കേഷനിൽ ഒന്നിലധികം ഫീച്ചറുകൾ ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഒരു തരത്തിലും ദുരുപയോഗം ചെയ്യാൻ പാടില്ല. ഈ ഫീച്ചറുകൾ ഉപയോഗിക്കുമ്പോൾ ഓരോ ഉപയോക്താവും ഉത്തരവാദിത്തത്തോടെയും പരസ്പര ബഹുമാനത്തോടെയും പെരുമാറണമെന്നും, താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

കമ്പനി കാലാകാലങ്ങളിൽ വെബ്‌സൈറ്റിൽ/ആപ്ലിക്കേഷനിൽ മറ്റ് ഫീച്ചറുകൾ അവതരിപ്പിച്ചേക്കാം, അതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ആശയങ്ങൾ പങ്കുവെക്കാൻ കഴിയുന്നതാണ്. റിവ്യൂ മാർഗ്ഗനിർദ്ദേശങ്ങളും ചാറ്റ് മാർഗ്ഗനിർദ്ദേശങ്ങളും ഉൾപ്പെടെയുള്ള കമ്പനിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമായ പരിധിവരെ അത്തരം ആശയങ്ങൾ പങ്കുവെക്കുമ്പോൾ പാലിക്കേണ്ടതാണ്.

റിവ്യൂ കമന്റ് എന്നിവക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 

ഞങ്ങളുടെ ഏതെങ്കിലും മാർഗ്ഗനിർദ്ദേശങ്ങൾ/പോളിസികൾ ലംഘിക്കുന്ന റിവ്യൂകൾ ഞങ്ങൾ നീക്കം ചെയ്‌തേക്കാം, ആവർത്തിച്ചുള്ളതോ ഗുരുതരമായതോ ആയ ലംഘനങ്ങൾ കണ്ടെത്തുന്ന പ്രൊഫൈലുകൾ  താൽക്കാലികമായോ സ്ഥിരമായോ ബ്ലോക്ക് ചെയ്യപ്പെടുന്നതിന് ഇടയാക്കിയേക്കാം.

  1. രചനകൾക്ക് ഉചിതമായ റേറ്റിംഗുകൾ നൽകുക. (1 സ്റ്റാർ എന്നത് ഏറ്റവും മോശമായതും 5 സ്റ്റാർ എന്നത് ഏറ്റവും മികച്ചതുമാണ്)

  2. ഞങ്ങളുടെ മാർഗനിർദേശങ്ങൾ ലംഘിക്കുന്ന പരാമർശങ്ങൾ റിവ്യൂവിൽ പോസ്റ്റ് ചെയ്യരുത് 

  3. ആദരവോടെ തുടരുന്നിടത്തോളം മറ്റ് വ്യക്തികളുടെ സൃഷ്ടികളെ വിമർശിക്കുന്നത് അംഗീകാര്യമാണ്. മോശം ഭാഷയിലെ റിവ്യൂകൾ വെബ്‌സൈറ്റ്/ആപ്ലിക്കേഷനിൽ പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നതല്ല.

  4. രചയിതാവിനെയോ, മറ്റ് വ്യക്തികളെയോ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒന്നും പോസ്റ്റ് ചെയ്യരുത്.

  5. പ്രസക്തമായ രചനയെ പറ്റി മാത്രം റിവ്യൂകളിൽ പോസ്റ്റ് ചെയ്യുക. ഉദാഹരണത്തിന്, രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നതിനും ആരെയെങ്കിലും ട്രോളുന്നതിനും അല്ലെങ്കിൽ അത്തരത്തിലുള്ള മറ്റേതെങ്കിലും ഹാനികരവും കൃത്രിമവുമായ പെരുമാറ്റത്തിനുമായി റിവ്യൂകൾ ഉപയോഗിക്കരുത്

  6. ഞങ്ങളുടെ ഫേക്ക് എൻഗേജ്‌മെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഒന്നും പോസ്‌റ്റ് ചെയ്യുകയോ അത്തരം പ്രവർത്തികളിൽ ഏർപ്പെടുകയോ ചെയ്യരുത്.

 

ചാറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ 

മറ്റ് വ്യക്തികളുമായി ചാറ്റ് ചെയ്യുമ്പോൾ താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കേണ്ടതാണ്.

 

  1. രചനകളുടെ മാർഗനിർദേശങ്ങൾ ലംഘിക്കുന്ന തരത്തിലെ മെസ്സേജുകൾ ചാറ്റ് ഫീച്ചർ വഴി അയക്കരുത് 

  2. രചയിതാവ് തുടരാൻ തയ്യാറല്ലെങ്കിലും പ്രസിദ്ധീകരിച്ച രചനകളിൽ പകർപ്പവകാശം നേടുന്നതിനായി  എഴുത്തുകാരെ സ്പാം ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്

  3. മറ്റ് വ്യക്തികളുമായുള്ള ചാറ്റ് പബ്ലിക്ക് പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്യരുത്. അവയുടെ പ്രൈവസി സൂക്ഷിക്കുക.

  4. മറ്റ് വ്യക്തികളോട് ബഹുമാനം പുലർത്തുകയും നിങ്ങളുമായി ഇടപഴകാൻ ആഗ്രഹിക്കാത്തവരുമായി ബന്ധപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക

  5. വെബ്‌സൈറ്റിൽ/ആപ്ലിക്കേഷനിൽ ആർക്കൊക്കെ നിങ്ങളെ ബന്ധപ്പെടാനാകുമെന്നത് നിയന്ത്രിക്കാൻ ലഭ്യമായ ഫീച്ചറുകൾ ഉപയോഗിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു

  6. നിങ്ങളുടെ സുരക്ഷ അപകടത്തിലാക്കിയേക്കാവുന്നതിനാൽ PIN, OTP മുതലായ സ്വകാര്യ ബാങ്കിംഗ് വിവരങ്ങൾ ഉൾപ്പടെയുള്ള നിങ്ങളെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങളൊന്നും മറ്റ് വ്യക്തികളുമായി പങ്കിടരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. 

  7. ചാറ്റ് ഫീച്ചറിലൂടെ മറ്റുള്ളവരുമായുള്ള ആശയവിനിമയത്തെ അടിസ്ഥാനമാക്കി, അവരുമായി സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. വഞ്ചനാപരമായ ഇടപാടുകളുടെ ഏതെങ്കിലും അനന്തരഫലങ്ങൾക്ക് നിങ്ങൾ മാത്രമാണ് ഉത്തരവാദി. ഇതിന് കമ്പനി യാതൊരു ബാധ്യതയും വഹിക്കുന്നതല്ല.

  8. നിയമപ്രകാരം ആവശ്യമില്ലെങ്കിൽ ഞങ്ങൾ സ്വമേധയാ ഏതെങ്കിലും ചാറ്റുകളോ സന്ദേശങ്ങളോ വായിക്കുന്നതല്ല, അതിനാൽ ഞങ്ങളുടെ ഏതെങ്കിലും മാർഗ്ഗനിർദ്ദേശങ്ങൾ/പോളിസികൾ ലംഘിക്കപ്പെടുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നെങ്കിലോ, ചാറ്റ് ഫീച്ചർ വഴി ഭീഷണികൾ, ആവശ്യപ്പെടാത്ത സന്ദേശങ്ങൾ, ഏതെങ്കിലും അനാവശ്യ പെരുമാറ്റം എന്നിവ ലഭിച്ചാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ നിങ്ങളോട് ശക്തമായി അഭ്യർത്ഥിക്കുന്നു. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, ചാറ്റ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ ആവശ്യപ്പെട്ടേക്കാം.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?