നിങ്ങളുടെ രചനകൾക്ക് ജീവൻ പകരുണത്തിനായി, രചനകളിൽ ചിത്രങ്ങൾ ചേർക്കാനുള്ള സംവിധാനം പ്രതിലിപി ഒരുക്കിയിരിക്കുന്നു.
രചനകളിൽ ചിത്രം ചേർക്കുമ്പോൾ, അവ jpg, png എന്നീ ഫോർമാറ്റുകളിലോ, ചിത്രങ്ങളുടെ സൈസ് 10MB യിൽ താഴെയും ആയിരിക്കേണ്ടതാണ്. നിർഭാഗ്യവശാൽ, രചനകളിൽ pdf ഫയലുകൾ ചേർക്കാൻ സാധ്യമല്ല.
കമ്പ്യൂട്ടറിലോ, ഫോണിലോ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളോ അല്ലെങ്കിൽ ക്യാമറ ഓപ്പൺ ചെയ്ത് ഒരു ചിത്രം എടുത്തോ രചനകളിൽ ചേർക്കാവുന്നതാണ്. രചനകൾ എഡിറ്റ് ചെയുമ്പോൾ അതിലെ ചിത്രങ്ങൾ ഏത് സമയത്തും നീക്കം ചെയ്യാനും സാധിക്കുന്നു.
രചനകളിൽ ചിത്രം ചേർക്കാനായി,
-
ഹോംസ്‌ക്രീനിൽ നിന്നും താഴെയായി കാണുന്ന 'എഴുതൂ' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
-
രചന കണ്ടെത്തി ഓപ്പൺ ചെയ്യുക
-
രചനകൾ എഡിറ്റ് ചെയ്യാനുള്ള ഉപകരണങ്ങളിൽ നിന്നും ചിത്രം ചേർക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
-
ഗാലറിയിൽ നിന്നോ, ക്യാമറ ഓപ്പൺ ചെയ്തോ ചിത്രം ചേർക്കുക
ഫോണിൽ നിന്നും രചനകളിലേക്ക് ചിത്രം ചേർക്കുമ്പോൾ പ്രതിലിപി ആപ്പിന് ചിത്രങ്ങൾ അക്സസ്സ് ചെയ്യാനുള്ള പെർമിഷൻ നൽകിയിരിക്കണം. ഫോൺ സെറ്റിങ്സിൽ നിന്നും പെര്മിഷനുകൾ പരിശോധിക്കാവുന്നതാണ്.