എനിക്ക് എങ്ങനെയാണ് കൂടുതൽ രചനകൾ പ്രതിലിപിയിൽ കണ്ടെത്താനാവുക?

പ്രതിലിപിയിൽ രചനകൾ കണ്ടെത്താൻ 2 മാര്ഗങ്ങളാണുള്ളത്. ഹോംപേജ് വഴിയും, സെർച്ച് ബാർ വഴിയും.

നിങ്ങളുടെ ഹോംപേജിൽ റെക്കമെൻഡേഷൻ സിസ്റ്റം വഴി പലവിധമായ രചയിതാക്കളുടെ രചനകൾ കൂടാതെ അപ്പോഴത്തെ ട്രെൻഡ് അനുസരിച്ചുള്ള ക്യൂറേറ്റഡ് രചനകളും ഫീച്ചർ ചെയ്യപ്പെടുന്നു. നിങ്ങളുടെ വായനാ രീതി അനുസരിച്ച് റെക്കമെൻഡേഷൻ മാറിക്കൊണ്ടേയിരിക്കുന്നു. അതിനാൽ, നിങ്ങൾ വിവിധയിനം രചനകൾ വായിക്കുന്നത് വഴി നിങ്ങൾക്ക് വേണ്ടിയുള്ള റെക്കമെൻഡേഷനും മാറുന്നതാണ്.

ഹോംപേജിൽ ഡെയിലി സീരീസ്, പ്രതിലിപി പ്രീമിയം, കൂടാതെ നിങ്ങളുടെ വായനക്കനുസരിച്ച് ചിട്ടപ്പെടുത്തിയ നിങ്ങൾക്ക് മാത്രമായുള്ള രചനകളും കാണാവുന്നതാണ്. പ്രതിലിപിയുടെ വിദഗ്ദ്ധർ തിരഞ്ഞെടുത്ത രചനകളാണ് പ്രതിലിപി പ്രീമിയം വിഭാഗത്തിൽ വായിക്കാനാവുക.

പ്രതിലിപിയിലെ കൂടുതൽ രചനകൾ വായിക്കാനായി, സേർച്ച് ഓപ്ഷൻ ഉപയോഗിക്കുക. നിങ്ങൾ കേട്ടിട്ടുള്ളതോ ഓർത്ത് വച്ചതു ആയ രചനകളുടെയോ രചയിതാക്കളുടെയോ പേരുകൾ സെർച്ച് ബാറിൽ നൽകി കണ്ടെത്താനാവുന്നതാണ്. സെർച്ച് ചെയ്യുമ്പോൾ മറ്റ് ഫിൽറ്ററുകളായ സീരീസ്, വിഭാഗം എന്നിവ പരീക്ഷിച്ച് നോക്കാവുന്നതാണ്.

വായിക്കാനിഷ്ടപ്പെടുന്ന ഒരു രചന കണ്ടെത്തുമ്പോൾ അത് നിങ്ങളുടെ അക്കൗണ്ടിലേക്ക് ആഡ് ചെയ്യാൻ ഞങ്ങൾ നിർദേശിക്കുന്നു. നിങ്ങളുടെ ലൈബ്രറിയിലോ, കളക്ഷൻസിലോ ചേർത്ത് അവ വീണ്ടും വായിക്കാനും കണ്ടെത്താനും സാധിക്കുന്നു. ലക്ഷക്കണക്കിന് രചനകൾ പ്രതിലിപിയിൽ ഉള്ളതിനാൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട രചന കണ്ടെത്താനാവാതെ പോകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?