യഥാർത്ഥ രചനകൾ

ഭാഷയുടെയും ദേശത്തിന്റെയും അതിരുകളില്ലാതെ വെബ്‌സൈറ്റ്/ആപ്ലിക്കേഷൻ വഴി എല്ലാവർക്കും കഥകൾ പറയുവാനുള്ള വേദിയൊരുക്കുക എന്നതാണ് കമ്പനിയുടെ വീക്ഷണം. ഓരോ രചയിതാവിന്റെയും പ്രസിദ്ധീകരിച്ച രചനകൾ ഒറിജിനൽ ആയിരിക്കണമെന്നതും, രചയിതാവിന് രചനകളുടെ മേൽ പ്രസിദ്ധീകരിക്കാനുള്ള പൂർണ്ണ അവകാശം ഉണ്ടാവണമെന്നതും അത്യാവശ്യമാണ് വേണ്ട ഒന്നാണ്. കോപ്പിറൈറ്റ് പോളിസി പ്രകാരം, ഒറിജിനൽ അല്ലാത്തതും പ്രസിദ്ധീകരിക്കാൻ ആവശ്യമായ അവകാശം ഇല്ലാത്തതുമായ രചനകൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനുള്ള അധികാരം കമ്പനിക്കുണ്ട്. അതിനാൽ താഴെ പറയുന്ന പ്രകാരം രചനകൾ പ്രസിദ്ധീകരിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക:

 

  1. രചയിതാവെന്ന നിലയിൽ നിങ്ങൾ എഴുതിയ രചനകൾ മാത്രം പ്രസിദ്ധീകരിക്കുക 

  2. സോഷ്യൽ മീഡിയ വഴിയോ മറ്റോ ലഭിക്കുന്ന രചയിതാവ് ആരെന്നറിയാത്ത രചനകൾ പ്രസിദ്ധീകരിക്കാതിരിക്കുക 

  3. മറ്റൊരാളുടെ രചനകൾ പ്രസിദ്ധീകരിക്കുമ്പോൾ, അതിനായുള്ള നിയമപരമായുള്ള അനുവാദം എഴുത്തുപ്രതിയായി സൂക്ഷിക്കേണ്ടതാണ്. 

  4. ഏതെങ്കിലും ഫോർമാറ്റിലോ (സിനിമ, സീരിയൽ തുടങ്ങിയവ) ഭാഷയിലോ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റേതെങ്കിലും സൃഷ്ടികളിൽ നിന്ന് ഭാഗികമായോ പൂർണ്ണമായോ പകർത്തിയ ഒരു രചനയും പ്രസിദ്ധീകരിക്കരുത് 

  5. ഒരു വ്യക്തിയുടെ സൃഷ്ടികൾ മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോൾ നിയമാനുസൃതമായ മുൻ‌കൂർ അനുമതി ലഭ്യമായതിന് ശേഷം, പരസ്പരം സമ്മതിച്ച വരുമാന വിഹിത ക്രമീകരണങ്ങളിൽ മാത്രം ചെയ്യുക. 

  6. മറ്റൊരു വ്യക്തിയുടെ രചനകൾ, കടപ്പാട് നല്കിയാണെങ്കിൽ പോലും ഷെയർ ചെയ്യാതിരിക്കുക. അങ്ങനെ ചെയ്യുന്നെങ്കിൽ, ആ വ്യക്തിയുടെ കോപ്പിറൈറ്റ് നിബന്ധനകൾ അംഗീകരിക്കുകയും, ആ രചന പ്രസിദ്ധീകരിക്കാനുള്ള നിയമാനുസൃതമായ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്തുക.

  7. മറ്റൊരു വ്യക്തിയുമായി ചേർന്ന് എഴുതിയ രചനകളിൽ, ആ വ്യക്തിയുടെ അനുമതിയും അവകാശവും നേടുകയും, ആ രചയിതാവിന് കടപ്പാട് നൽകിയും മാത്രം പ്രസിദ്ധീകരിക്കുക.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?