പ്രതിലിപിയിൽ സൈനിൻ ചെയ്തതിന് ശേഷം നിങ്ങൾക്ക് രചനകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുന്നതാണ്. അത്രമേൽ ലളിതമായോ, എത്രത്തോളം വിശാലമായോ പ്രതിലിപിയിൽ കഥകൾ എഴുതാൻ നിങ്ങൾക്കാവുന്നു. ഒരു കഥ എഴുതി, അതിന് പുതിയ ഭാഗങ്ങൾ ചേർത്ത്, ഒരു കവർ ചിത്രം നൽകി, ആവശ്യമായ വിഭാഗങ്ങൾ ചേർത്ത് വായനക്കാരിലേക്ക് എത്തിക്കാൻ നിസാരമായി സാധിക്കുന്നു.
രചയിതാക്കൾ ഓരോ കഥക്കായി ഒരുപാട് പ്രയത്നിക്കുന്നുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു. അതിനാൽ ചില നിങ്ങൾക്കായി ചില ടിപ്പുകൾ ഇതാ:
-
രചനകൾ ഞങ്ങളുടെ Content Guidelines പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
-
പ്രതിലിപിയിൽ കൂടാതെ നിങ്ങൾക്ക് സ്വന്തമായി രചനകളുടെ കോപ്പി കരുതുക.
-
പ്രതിലിപിയിൽ ചേർത്തിരിക്കുന്ന എല്ലാ ചിത്രങ്ങളും, ഡ്രാഫ്റ്റിലുള്ള ചിത്രങ്ങൾ ഉൾപ്പെടെ ഞങ്ങളുടെ നിബന്ധനകൾക്ക് വിധേയമാണെന്ന് ഉറപ്പ് വരുത്തുക.
-
നിങ്ങളുടെ ഇമെയിൽ വിലാസം നിങ്ങൾക്ക് അക്സസ്സ് ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇമെയിൽ അക്സസ്സ് നഷ്ടപ്പെടുന്നത് വഴി ഡ്രാഫ്റ്റ് ഉൾപ്പടെയുള്ള നിങ്ങളുടെ രചനകൾ നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം.
നിങ്ങളുടെ രചന പ്രതിലിപിയിൽ പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ, അടുത്തത് അത് വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ്. പ്രതിലിപിക്ക് അകത്തും പുറത്തും രചനകൾ പ്രൊമോട്ട് ചെയ്യാനായി അനേകം വഴികളുണ്ട്. ഇതിനായി കഥകൾ പ്രൊമോട്ട് ചെയ്യുന്നതെങ്ങനെ എന്ന ഞങ്ങളുടെ ലേഖനം വായിക്കുക. മാത്രമല്ല ഞങ്ങളുടെ ഒഫീഷ്യൽ പ്രതിലിപി പ്രൊഫൈലിൽ ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
നിങ്ങളുടെ രചനകൾ പ്രതിലിപി വായനക്കാർ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാനും ചില വഴികളുണ്ട്. റീഡ് കൗണ്ട്, റേറ്റിംഗ്, ഓരോ ഭാഗങ്ങളുടെ അല്ലെങ്കിൽ കഥയുടെ മൊത്തമായി റിവ്യൂ എണ്ണം എന്നിവ പരിശോധിച്ചാൽ ഇവ മനസിലാക്കാം. എഴുത്തിന്റെ റിപ്പോർട്ട് എന്ന ഭാഗം സന്ദർശിച്ചാൽ താങ്കളുടെ രചനകളും പ്രൊഫൈലും എത്രത്തോളം വായനക്കാരിലേക്ക് എത്തുന്നു എന്ന വിവരം കുറച്ച് കൂടി ആഴത്തിൽ നിങ്ങൾക്ക് മനസിലാക്കാവുന്നതാണ്.
തീർച്ചയായും വായനയിലൂടെ നിങ്ങളുടെ എഴുത്ത് വിപുലീകരിക്കുന്നു. നിങ്ങളുടെ സ്വന്തം കഥകൾക്കായി പ്രയത്നിക്കുന്നതോടൊപ്പം പ്രതിലിപിയിലെ മറ്റ് രചനകളും വായിക്കാൻ ശ്രമിക്കൂ.