എങ്ങനെ സീരീസുകൾ സൃഷ്ടിക്കാം?

നിങ്ങൾ ഒരു രചന പ്രസിദ്ധീകരിച്ച ശേഷം എപ്പോൾ വേണമെങ്കിലും അതിനോട് ഒരു ഭാഗം കൂടി ചേർത്ത് ആ രചന ഒരു തുടർക്കഥ ആക്കുവാൻ സാധിക്കുന്നു.

  1. ഹോംസ്‌ക്രീനിൽ താഴെയായി കാണുന്ന എഴുതൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക 

  2. തുടർക്കഥ ആക്കേണ്ട രചന ഓപ്പൺ ചെയ്യുക 

  3. 'അടുത്ത ഭാഗം ചേർക്കൂ' എന്നതിൽ ക്ലിക്ക് ചെയ്യുക 

  4. രചന എഴുതി പൂർത്തിയാക്കിയ ശേഷം തലക്കെട്ട് നൽകുക 

രചന എഴുതി പൂർത്തിയാക്കിയ ശേഷം അത് സേവ് ചെയ്യുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യാവുന്നതാണ്. രചനയുടെ എഡിറ്റ് സ്‌ക്രീനിൽ തന്നെ പ്രിവ്യൂ ഓപ്ഷൻ ലഭിക്കുന്നു. 

രചനയുടെ പ്രിവ്യൂ കാണുന്നത് വഴി ആ രചന പ്രസിദ്ധീകരിച്ച ശേഷം എങ്ങനെ കാണാനാവുമെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തുവാനും സഹായിക്കുന്നു.

നിങ്ങളുടെ രചനയിൽ ഒരു ഭാഗം ചേർത്ത് തുടർക്കഥ ആയി മാറ്റിയാൽ, മുൻപ് പ്രസിദ്ധീകരിച്ച ഭാഗങ്ങൾ ആ തുടർക്കഥയുടെ ഭാഗമായി ചേർക്കുവാൻ സാധിക്കുന്നു.

 

  1. ഹോംസ്‌ക്രീനിൽ താഴെയായി കാണുന്ന എഴുതൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക 

  2. രചന തിരഞ്ഞെടുക്കുക 

  3. സ്‌ക്രീനിന്റെ മുകളിൽ കാണുന്ന മൂന്ന് ഡോട്ടുകൾ ക്ലിക്ക് ചെയ്യുക 

  4. മുൻപ് പ്രസിദ്ധീകരിച്ച ഭാഗങ്ങൾ ചേർക്കൂ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക 

  5. തുടർന്ന് കാണുന്ന സ്ക്രീനിലെ രചനകളിൽ നിന്നും തുടർക്കഥയിലേക്ക് ചേർക്കേണ്ട ഭാഗങ്ങൾ തിരഞ്ഞെടുക്കുക 

  6. സ്‌ക്രീനിൽ താഴെയായി കാണുന്ന ചേർക്കൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?