പ്രതിലിപിയിലെ മറ്റ് യൂസേഴ്‌സുമായി എങ്ങനെയാണ് എനിക്ക് ബന്ധപ്പെടാൻ കഴിയുക?

പ്രതിലിപി രചനകളുടെ ഒരു സമാഹാരം മാത്രമല്ല. വായനക്കാരുടെയും രചയിതാക്കളുടെയും ആശയവിനിമയങ്ങൾ കൊണ്ട് സമ്പന്നമായ ഒരു കൂട്ടായ്മ കൂടിയാണ്. ഒരു കൂട്ടായ്മ എന്ന നിലയിൽ പ്രതിലിപി യൂസേഴ്‌സുമായി സംവദിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഞങ്ങളുടെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് ഫോളോ ചെയ്യുന്നത് വഴി, ഏവർക്കും കഥകൾ കണ്ടെത്താനും സൃഷ്ടിക്കാനുമുള്ള, സുരക്ഷിതവും സൗകര്യപ്രദവുമായ ഒരിടം, എന്ന ഞങ്ങളുടെ ഉദ്ദേശം സഫലീകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

നിങ്ങളുടെ കമ്മ്യൂണിറ്റി കണ്ടെത്തുക 

നിങ്ങളുടേതായ ഒരു കമ്മ്യൂണിറ്റി കണ്ടെത്താൻ പ്രതിലിപിയിൽ നിരവധി മാർഗങ്ങളുണ്ട്. കഥകളിലൂടെയും അവയുടെ കമന്റ് സെക്ഷനിലൂടെയുമാണ് കൂടുതൽ പ്രതിലിപി യൂസേർസും അവരുടെ പ്രിയപ്പെട്ട രചയിതാക്കളെയും വായനക്കാരെയും കണ്ടെത്തുന്നത്. പ്രതിലിപി യൂസേഴ്‌സുമായി എങ്ങനെയെല്ലാം ബന്ധപ്പെടാം എന്നറിയാനായി തുടർന്ന് വായിക്കുക.

റിവ്യൂ/കമന്റ് 

ഒരു കഥ അല്ലെങ്കിൽ തുടർക്കഥയുടെ ഭാഗത്തിനെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ രചയിതാവുമായോ മറ്റ് വായനക്കാരുമായോ പങ്കുവെക്കാനായി ഒരു റിവ്യൂ എഴുതി പോസ്റ്റ് ചെയ്യുക. ഒരു റിവ്യൂ പരമാവധി 2000 വാക്കുകൾ വരെയും, കമന്റുകൾ എണ്ണമറ്റ അത്രയും പോസ്റ്റ് ചെയ്യാനും സാധിക്കുന്നു. 

റേറ്റിംഗ് 

രചയിതാക്കളെ സപ്പോർട്ട് ചെയ്യാൻ കഴിയുന്ന നല്ലൊരു ഉപാധിയാണ് റേറ്റിംഗ്. നിങ്ങൾ വായിക്കുന്ന ഏതൊരു രചനയും നിങ്ങൾക്ക് റേറ്റ് ചെയ്യാവുന്നതാണ്.

ഗിഫ്റ്റുകൾ 

രചയിതാക്കൾക്കും രചനകൾക്കും ഗിഫ്റ്റ് നൽകുക എന്നതാണ് മറ്റൊരു വഴി. ഇപ്പോൾ സ്റ്റിക്കറുകൾ മാത്രമാണ് ഗിഫ്റ്റായി നൽകാൻ സാധിക്കുക. നിങ്ങളുടെ പ്രിയപ്പെട്ട രചനയെയോ, രചയിതാവിനെയോ സപ്പോർട്ട് ചെയ്യാനായി പ്രതിലിപിയിൽ ലഭ്യമായ നിരവധി സ്റ്റിക്കറുകളിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.

മെസ്സേജ്:

പ്രതിലിപിയിലെ ഏതൊരു വ്യക്തിക്കും നിങ്ങൾക്ക് നേരിട്ട് മെസ്സേജ് അയക്കാൻ സാധിക്കുന്നതാണ്. ഈ മെസ്സേജ് ആ വ്യക്തിക്കും നിങ്ങൾക്കും മാത്രമാണ് കാണാനാവുക. നിങ്ങളുടെ മെസ്സേജുകൾ ഇൻബോക്സിൽ സൂക്ഷിച്ചിരിക്കുന്നു. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഒരു പ്രൈവറ്റ് മെസ്സേജ് നീക്കം ചെയ്യാവുന്നതാണ്, എന്നാൽ ഇങ്ങനെ നീക്കം ചെയ്യുമ്പോൾ അത് നിങ്ങളുടെ ഭാഗത്ത് നിന്നും മാത്രമാണ് ഡിലീറ്റ് ആവുന്നത്. മറു വശത്തെ വ്യക്തിക്ക് ആ മെസ്സേജുകൾ കാണാനും വായിക്കാനും സാധിക്കുന്നതാണ്.

പോസ്റ്റ്/സ്റ്റോറി 

പോസ്റ്റ്/സ്റ്റോറി എന്നത് നിങ്ങളുടെ പ്രൊഫൈൽ സന്ദർശിക്കുന്ന ഏതൊരു വ്യക്തിക്കും കാണാൻ സാധിക്കുന്ന ഒന്നാണ്. നിങ്ങളുടെ ആശയങ്ങൾ പങ്കുവെക്കാനും പൊതുവായ ചർച്ചകളിൽ പങ്കെടുക്കാനും ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. സന്ദേശങ്ങൾ ഉൾപ്പെടുത്തിയും, കഥയുടെ പ്രസക്ത ഭാഗങ്ങൾ ചേർത്തും, കമന്റുകൾക്ക് മറുപടി നൽകിയും പോസ്റ്റ്/സ്റ്റോറി ഫീച്ചർ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താം.

ഫോളോ ചെയ്യുക 

പ്രതിലിപിയിലെ മറ്റ് യൂസേഴ്സ് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിയാനായി അവരെ ഫോളോ ചെയ്യുക. ഒരു വ്യക്തിയെ ഫോളോ ചെയ്യുന്നത് വഴി, അവർ പുതിയ രചനകൾ, കഥയുടെ ഭാഗങ്ങൾ, പോസ്റ്റ് എന്നിവ പ്രസിദ്ധീകരിക്കുമ്പോൾ നോട്ടിഫിക്കേഷൻസ് ലഭിക്കുന്നു. മാത്രമല്ല, ഒരു വ്യക്തിയെ ഫോളോ ചെയ്യുമ്പോൾ ആ വ്യക്തിയുമായി നേരിട്ട് മെസ്സേജ് ചെയ്യാനും സാധിക്കുന്നതാണ്.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?