എനിക്ക് റീഡിങ് ചലഞ്ചിനെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്.

1. എന്താണ് റീഡിങ് ചലഞ്ച് ?

 

ഒരു നിശ്ചിത ദിവസത്തേക്ക്, എല്ലാ ദിവസവും പ്രതിലിപിയുടെ ആൻഡ്രോയിഡ് ആപ്ലിക്കേഷനിൽ നിന്നും രചനകൾ പൂർണമായി വായിക്കുന്നത് വഴി താങ്കൾക്ക് കോയിനുകൾ സമ്മാനമായി ലഭിക്കുന്നു.

 

2. റീഡിങ് ചലഞ്ച് എങ്ങനെ ആരംഭിക്കാം?

 

റീഡിങ് ചലഞ്ചിൽ പങ്കെടുക്കുന്നതിനായി നിങ്ങൾ ആദ്യം ഓപ്റ്റ് ഇൻ ചെയ്യേണ്ടതായുണ്ട്. റീഡിങ് ചലഞ്ച് ആരംഭിക്കുന്നതിന്റെ സ്റ്റെപ്പുകൾ താഴെ നൽകുന്നു. 

  • നിങ്ങളുടെ പ്രൊഫൈൽ പേജിലേക്ക് പോകുക 

  • റീഡിങ് ചലഞ്ച് പേജ് തിരഞ്ഞെടുക്കുക 

  • റീഡിങ് ചലഞ്ച് ഓപ്റ്റ് ഇൻ ചെയ്യുക 

 

3. കോയിനുകൾ സമ്മാനമായി നേടുന്നതിന് എത്ര ദിവസങ്ങളാണ് ഞാൻ വായിക്കേണ്ടത്? 

 

രണ്ട് തരം ചലഞ്ചുകളാണ് നിലവിൽ ഉള്ളത്.

7 ദിവസം: നിങ്ങൾ 7 ദിവസം തുടർച്ചയായി എല്ലാ ദിവസങ്ങളിലും രചനകൾ പൂർണമായി വായിക്കുന്നത് വഴി 5 കോയിനുകൾ സമ്മാനമായി ലഭിക്കുന്നു.

21 ദിവസം: 21 ദിവസങ്ങളിൽ തുടർച്ചയായി രചനകൾ പൂർണമായി വായിക്കുന്നത് വഴി നിങ്ങൾക്ക് മൊത്തം 25 കോയിനുകൾ സമ്മാനമായി ലഭിക്കുന്നു. ഈ ചലഞ്ചിന്റെ ആദ്യ 7 ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ അത് വരെയുള്ള 5 കോയിനുകളും, അതിന് ശേഷം 21 ദിവസത്തെ ചലഞ്ച് പൂർത്തിയാക്കി രചനകൾ പൂർണമായി വായിക്കുമ്പോൾ 20 കോയിനുകളും ലഭിക്കുന്നതാണ്.

ഒരു ചലഞ്ച് പൂർത്തിയാക്കിയ ശേഷം അടുത്ത ചലഞ്ച് ആരംഭിക്കുന്നതിന് വീണ്ടും ഓപ്റ്റ് ഇൻ ചെയ്യേണ്ടതാണ്. 

 

4. ചലഞ്ചിനിടയിൽ ഒരു ദിവസം വായിക്കാതിരുന്നാൽ എന്താണ് സംഭവിക്കുന്നത്?

 

ചലഞ്ച് തുടർന്ന് കൊണ്ടിരിക്കുമ്പോൾ ഒരു ദിവസമെങ്കിലും വായന മുടങ്ങിയാൽ ചലഞ്ചിൽ നിന്ന് പുറത്താവുകയും, വീണ്ടും ഒന്നാം ദിവസം മുതൽ തുടങ്ങേടതുമാണ്. ഇതിനായി പ്രൊഫൈൽ പേജിൽ നിന്നും വീണ്ടും ചലഞ്ചിൽ ഓപ്റ്റ് ഇൻ ചെയ്യുക. 

7 ദിവസങ്ങൾ പൂർത്തിയാക്കി 5 കോയിനുകൾ ലഭിച്ച ശേഷം, അടുത്ത ദിവസം വായന മുടങ്ങിയാൽ 21 ദിവസ ചലഞ്ചിൽ നിന്ന് പുറത്താവുകയും, വീണ്ടും ഒന്നാം ദിവസം മുതൽ ചലഞ്ചിൽ പങ്കെടുക്കേണ്ടി വരുന്നതുമാണ്.

 

5. ഞാൻ പ്രതിലിപി വെബ്സൈറ്റിൽ നിന്നും വായിച്ചാൽ അത് റീഡിങ് ചലഞ്ചിൽ ചേർക്കപെടുമോ? 

 

ഇല്ല. ഇപ്പോൾ റീഡിങ് ചലഞ്ച് വെബ്സൈറ്റ്, iOS ആപ്ലിക്കേഷൻ എന്നിവയിൽ ലഭ്യമല്ല.റീഡിങ് ചലഞ്ചിൽ വിജയിക്കുന്നതിനായി എല്ലാ ദിവസവും ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴി രചനകൾ പൂർണമായി വായിക്കേണ്ടതാണ്. 

 

6. ആദ്യത്തെ തവണ റീഡിങ് ചലഞ്ച് പൂർത്തിയാക്കിയ ശേഷം എനിക്ക് വീണ്ടും റീഡിങ് ചലഞ്ചിൽ പങ്കെടുക്കാൻ സാധിക്കുമോ?

 

അതെ, സാധിക്കുന്നതാണ്. റീഡിങ് ചലഞ്ചിൽ നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും പങ്കെടുക്കാൻ സാധിക്കും. എന്നാൽ ഓരോ തവണയും ചലഞ്ച് പേജിൽ നിന്നും റീഡിങ് ചലഞ്ച് ഓപ്റ്റ് ഇൻ ചെയ്തു ആരംഭിക്കേണ്ടതാണ്. 

 

7. റീഡിങ് ചലഞ്ചിലൂടെ നേടിയ കോയിനുകൾ എനിക്ക് എവിടെയാണ് കാണാൻ കഴിയുന്നത്?

 

റീഡിങ് ചലഞ്ച് അവസാനിച്ച ശേഷം ഈ കോയിനുകൾ ക്ലെയിം ചെയ്യേണ്ടതാണ്. ക്ലെയിം ചെയ്തതിന് ശേഷം ചലഞ്ചിൽ നിന്നും ലഭിക്കുന്ന കോയിനുകൾ, പ്രതിലിപി ആപ്പിലെ "എന്റെ കോയിൻസ്" എന്ന ഭാഗത്ത് കാണാവുന്നതാണ്. ഇത് വരെയുള്ള ട്രാൻസാക്ഷൻസ് കാണൂ എന്നത് ക്ലിക്ക് ചെയ്ത് ഇത് വരെ റീഡിങ് ചലഞ്ച് വഴി നേടിയ കോയിനുകളുടെ വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.

 

8. കോയിനുകൾ എങ്ങനെ ക്ലെയിം ചെയ്യാം?

  • നിങ്ങളുടെ പ്രൊഫൈൽ പേജിലേക്ക് പോകുക

  • റീഡിങ് ചലഞ്ച് പേജ് തിരഞ്ഞെടുക്കുക 

  • കോയിൻ ക്ലെയിം ചെയ്യുക

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?