മറ്റുള്ളവരുടെ സ്റ്റോറി എങ്ങനെയാണ് എനിക്ക് കാണാനാവുക?

പ്രതിലിപിയിൽ നിങ്ങൾ ഫോളോ ചെയ്യുന്ന എല്ലാവരുടെയും സ്റ്റോറികൾ ഹോംപേജിൽ തന്നെ കാണാൻ കഴിയുന്നതാണ്. മറ്റുള്ളവർ ഒരു സ്റ്റോറി ഷെയർ ചെയ്യുമ്പോൾ അവരുടെ പ്രൊഫൈൽ ചിത്രത്തിന് ചുറ്റും ഒരു ചുവന്ന റിങ്ങ് തെളിയുന്നു. ഈ പ്രൊഫൈൽ ചിത്രം ക്ലിക്ക് ചെയ്തും സ്റ്റോറി കാണാൻ സാധിക്കുന്നു.

നിങ്ങൾ ഫോളോ ചെയ്യുന്ന വ്യക്തികൾ സ്റ്റോറി ഷെയർ ചെയ്യുമ്പോൾ ഹോംപേജിൽ ഏറ്റവും മുകളിലായി അവരുടെ പ്രൊഫൈൽ ചിത്രം തെളിയുകയും, അതിൽ ക്ലിക്ക് ചെയ്ത് സ്റ്റോറി കാണുകയും ചെയ്യാം.

ഹോംപേജിൽ നിന്നും സ്റ്റോറി ഓപ്പൺ ചെയ്യുമ്പോൾ ഒരാളുടെ സ്റ്റോറി കഴിഞ്ഞ് അടുത്തതെന്ന നിലയിൽ എല്ലാം പ്ലേ ആകുന്നു. ഒരു വ്യക്തിയുടെ തന്നെ അടുത്ത സ്റ്റോറി കാണാനായി സ്‌ക്രീനിൽ ടാപ്പ് ചെയ്യുക. അടുത്ത വ്യക്തിയുടെ സ്റ്റോറി കാണാനായി സ്വൈപ്പ് ചെയ്യുക.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?