നിങ്ങൾ എന്ത് വായിക്കുന്നു, ഏതൊക്കെ രചനകളാണ് നിങ്ങളുടെ പ്രിയപ്പെട്ടവ, നിങ്ങൾ അടുത്തത് എന്നതാണ് വായിക്കാൻ ഉദ്ദേശിക്കുന്നത് എന്ന വിവരങ്ങൾ എല്ലാവരെയും അറിയിക്കാനുള്ള നല്ല ഒരു മാർഗമാണ് കളക്ഷൻസ്.
കളക്ഷനിൽ രചനകൾ ചേർക്കുന്നതെങ്ങനെ
രചനകളുടെ സമ്മറി പേജിൽ നിന്നും:
രചനകൾ വായിക്കാനായി ഓപ്പൺ ചെയുമ്പോൾ കാണുന്ന പേജാണ് സമ്മറി പേജ്. ഇവിടെ രചനയുടെ സംഗ്രഹം, റിവ്യൂ, റേറ്റിംഗ്‌സ് തുടങ്ങിയ വിവരങ്ങൾ കാണാൻ കഴിയുന്നു.
-
കളക്ഷൻസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
-
തുടർന്ന് വരുന്ന പോപ്പ് അപ്പ് സ്‌ക്രീനിൽ നിന്നും പുതിയ കളക്ഷൻ സൃഷ്ടിക്കുകയോ, നിലവിലുള്ള ഒരു കളക്ഷൻ തിരഞ്ഞെടുക്കുകയോ ചെയ്യുക
-
പുതിയ കളക്ഷന് ഒരു പേര് നൽകി സേവ് ചെയ്യുക
-
ഇപ്പോൾ ആ രചന പുതിയ കളക്ഷനിൽ ചേർത്തിരിക്കുന്നു.
പ്രൊഫൈൽ പേജിൽ നിന്നും:
-
ഹോം സ്‌ക്രീനിൽ മുകളിലായി കാണുന്ന പ്രൊഫൈൽ ബട്ടൺ ക്ലിക്ക് ചെയ്ത് പ്രൊഫൈൽ പേജ് ഓപ്പൺ ചെയ്യുക
-
താഴേക്ക് സ്ക്രോൾ ചെയ്ത് കളക്ഷൻസ് കണ്ടെത്തുക
-
കളക്ഷൻസ് എന്ന തലക്കെട്ടിന് അരികിൽ കാണുന്ന ">" ബട്ടൺ ക്ലിക്ക് ചെയ്യുക
-
പുതിയ കളക്ഷൻ സൃഷ്ടിക്കൂ എന്നത് ക്ലിക്ക് ചെയ്യുക.
-
ഇപ്പോൾ "ഈയടുത്ത് വായിച്ചാ കൃതികൾ" നിന്നും നിങ്ങൾക്ക് രചനകൾ തിരഞ്ഞെടുത്ത് കളക്ഷനിലേക്ക് ചേർക്കാൻ സാധിക്കുന്നു.
-
രചനകൾ തിരഞ്ഞെടുത്ത ശേഷം "രചനകൾ ചേർക്കൂ" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
-
പുതിയ കളക്ഷന് പേര് നൽകിയ ശേഷം സേവ് ചെയ്യുക