പ്രതിലിപിയിലെ ഇവന്റുകൾ എന്ന സെഷനെ പറ്റി കൂടുതൽ അറിയുക

ക്യാഷ് പ്രൈസുകൾ മുതൽ എക്സ്ക്ലൂസീവ് ആയി ഫീച്ചർ ചെയ്യപ്പെടുന്നത് വരെയുള്ള ആകർഷണമായ നിരവധി സമ്മാനങ്ങളാണ് ഞങ്ങൾ ഓരോ മാസവും നടത്തുന്ന മത്സരങ്ങളിൽ നിങ്ങളെ കാത്തിരിക്കുന്നത്.

എന്നാൽ മത്സരങ്ങൾ സമ്മാനങ്ങൾക്ക് വേണ്ടി മാത്രമുള്ള ഒന്നല്ല. പരമാവധി രചയിതാക്കളെ വായനക്കാരുടെ മുന്നിലെത്തിക്കാനായി ഓരോ മത്സരങ്ങൾ വഴിയും ഞങ്ങൾ ശ്രമിക്കുന്നു. ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞ രചയിതാക്കൾ മാത്രമാണ് മത്സരങ്ങളിൽ വിജയിക്കുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? പ്രതിലിപിയിൽ അങ്ങനെയല്ല സംഭവിക്കുന്നത്.

പ്രതിലിപിയിൽ നിങ്ങൾ ഏതൊരു മത്സരത്തിൽ പങ്കെടുത്തലും, വായനക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റാനുള്ള സാദ്ധ്യതകൾ ഏറെയാണ്. നിങ്ങളുടെ രചനക്ക് ആയിരക്കണക്കിന് വായനക്കാരെ ലഭിച്ചേക്കാം.

പ്രതിലിപിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി, മത്സരനിജയികളുടെ ഇന്റർവ്യൂകൾ ഫീച്ചർ ചെയ്യപ്പെടാറുണ്ട്. ഇത് വഴി പ്രതിലിപിയുടെ വായനക്കാരുമായി കൂടുതൽ അടുത്തിടപഴകാൻ സാധ്യമാവുന്നു.

കൂടുതൽ വായനക്കാർ വായിക്കുന്നത് വഴി ഞങ്ങളുടെ റിസർച്ച് ടീം നിങ്ങളുടെ രചനകൾ, തുടർക്കഥകൾ എന്നിവ കണ്ടെത്തുന്നു. ഇങ്ങനെ കണ്ടെത്തുന്ന രചനകൾ അച്ചടി പുസ്തകങ്ങൾ, കോമിക്‌സ്, ഓഡിയോ രചനകൾ, വെബ് സീരീസ്, ഷോർട്ട് ഫിലിം എന്നിവയിലേക്ക് മാറ്റാനുള്ള കരാറുകൾ സംഘടിപ്പിക്കുന്നു.

അതിനാൽ, മത്സരത്തിൽ പങ്കെടുക്കുന്നത് വഴി ഞങ്ങളുടെ റിസർച്ച് ടീം നിങ്ങളുടെ രചനകൾ കണ്ടെത്താനും ഇത്തരം കരാറുകൾ താങ്കൾക്ക് ലഭിക്കാനുമുള്ള സാദ്ധ്യതകൾ കൂടുന്നു.

നിങ്ങളുടെ തുടർക്കഥകൾ കോമിക്‌സ്, ഓഡിയോ രചനകൾ, വെബ് സീരീസ് തുടങ്ങിയ ഫോര്മാറ്റുകളിൽ പ്രതിലിപി നിർമ്മിക്കുമ്പോൾ, കോപ്പിറൈറ്റ് ഉടമയായ രചയിതാവുമായി പ്രതിലിപി കരാറിൽ ഏർപ്പെടുന്നതാണ്.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?