നസാദിയ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (“കമ്പനി”/ “ഞങ്ങൾ”/ “ഞങ്ങളുടെ”) 'പ്രതിലിപി' വെബ്‌സൈറ്റ് (www.pratilipi.com), ("വെബ്‌സൈറ്റ്") കൂടാതെ Android, iOS എന്നിവയിൽ ("ആപ്ലിക്കേഷൻ") ലഭ്യമായ 'പ്രതിലിപി' ആപ്ലിക്കേഷന്റെ ഉപയോഗത്തിനും ഏതൊരു വ്യക്തിക്കും ("ഉപയോക്താവ്"/"നിങ്ങൾ"/"നിങ്ങളുടെ") ഈ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ബാധകമാണ്.
ഇനിപ്പറയുന്നവ ഉൾപ്പെടുന്ന സേവനങ്ങൾ വെബ്‌സൈറ്റ്/ആപ്ലിക്കേഷൻ വഴി കമ്പനി നൽകുന്നു:
-
കമ്പനി പ്രാഥമികമായി ഒരു വ്യക്തിക്ക്:
-
സാഹിത്യ സൃഷ്ടികൾ, ഓഡിയോ സൃഷ്ടികൾ, ഗ്രാഫിക് നോവലുകൾ ഉൾപ്പടെ സമയോചിതമായി അവതരിപ്പിക്കുന്ന മറ്റേത് ഫോർമാറ്റിലെ സൃഷ്ടികളും (പുസ്തകം, കവിത, ലേഖനങ്ങൾ, കോമിക്സ് എന്നിവയും അവയിൽ ഉപയോഗിക്കുന്ന കവർ ചിത്രങ്ങൾ എന്നിവയും) അപ്‌ലോഡ് ചെയ്ത് വെബ്‌സൈറ്റ്/ആപ്ലിക്കേഷൻ വഴി പ്രസിദ്ധീകരിക്കാൻ സാധിക്കുന്നു.
-
അത്തരം പ്രസിദ്ധീകരിച്ച രചനകളും, കമ്പനി തന്നെ പ്രസിദ്ധീകരിച്ച മറ്റ് രചനകളും ( കമ്പനിയുടെ രചനകൾ) ഉപയോഗിക്കാനും സാധിക്കുന്നു.
-
പ്രസിദ്ധീകരിച്ച രചനകളെയും കമ്പനിയുടെ രചനകളെയും ഒന്നിച്ച് രചനകൾ എന്ന് പരാമർശിക്കുന്നതാണ്.
-
വെബ്‌സൈറ്റ്/ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കളുടെ അനുഭവം മികച്ചതാക്കുവാൻ (i) രചനളുടെ റിവ്യൂ, (ii) വ്യക്തികളുമായി സംവദിക്കാൻ ചാറ്റ്, (iii) പ്രൊഫൈലിൽ പേര്, പ്രൊഫൈൽ ചിത്രം, മറ്റ് വിവരങ്ങൾ ചേർക്കാനുള്ള സംവിധാനം, എന്നീ അനുബന്ധ ഫീച്ചറുകൾ കമ്പനി നൽകിയിരിക്കുന്നു.
ഞങ്ങളുടെ ഉപയോക്താക്കളുടെ സൗകര്യാർത്ഥം മറ്റ് ഭാഷകളിൽ ഈ മാർഗ്ഗനിർദ്ദേശങ്ങളും നയങ്ങളും ഞങ്ങൾ ലഭ്യമാക്കിയേക്കാം. എന്നിരുന്നാലും, എന്തെങ്കിലും വൈരുദ്ധ്യമോ ധാരണയിലെ വ്യത്യാസമോ ഉണ്ടായാൽ, ഇംഗ്ലീഷ് പതിപ്പ് നിലനിൽക്കും.