കോയിൻസ് എങ്ങേനെയാണ് എനിക്ക് ഉപയോഗിക്കാൻ സാധിക്കുക?

കോയിൻസ് ഉപയോഗിച്ച് ഒരാൾക്ക് തന്റെ ഇഷ്ട രചയിതാവിനെയോ രചനയെയോ സപ്പോർട്ട് ചെയ്യാനാവുന്നു.പ്രതിലിപി ഗാലറിയിൽ ലഭ്യമായ സ്റ്റിക്കറുകളിൽ നിന്നും ഇഷ്ടപ്പെട്ടവ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ സ്റിക്കറിനും തുല്യമായ കോയിൻ തുക രചയിതാവിന്റെ അക്കൗണ്ടിൽ എത്തുകയും, ഓരോ മാസാവസാനവും രചയിതാക്കൾക്ക് അതിന്റെ സാമ്പത്തികാനുകൂല്യം ലഭിക്കുകയും ചെയ്യുന്നു.

രചനകളെ സപ്പോർട്ട് ചെയ്യാനായി "ഈ രചനയെ സപ്പോർട്ട് ചെയ്യുന്നു" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. രചയിതാവിനെ സപ്പോർട്ട് ചെയ്യാനായി "ഈ രചയിതാവിനെ സപ്പോർട്ട് ചെയ്യൂ" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

താങ്കളുടെ പ്രതിലിപി അക്കൗണ്ടിലെ കോയിനുകൾ കഴിഞ്ഞു പോവുകയാണെങ്കിൽ, ഒന്നുകിൽ 

  • "എന്റെ കോയിൻസ്" എന്ന വിഭാഗത്തിൽ നിന്നും കോയിനുകൾ വാങ്ങാവുന്നതാണ്. ആപ്പ് ഹോംപേജിൽ ഏറ്റവും മുകളിലായി കാണുന്ന കോയിൻ ഐക്കണിൽ ക്ലിക്ക് ചെയ്ത് "എന്റെ കോയിൻസ്" എന്ന വിഭാഗം ഓപ്പൺ ചെയാവുന്നതാണ്.

അല്ലെങ്കിൽ 

  • പ്രതിലിപി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴി റീഡിങ് ചാലഞ്ചിൽ പങ്കെടുത്ത് കോയിൻസ് സമ്മാനമായി നേടാവുന്നതാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?