മറ്റൊരാളുടെ അനുവാദമില്ലാതെ, പ്രസിദ്ധീകരിച്ച രചനകളിലോ റിവ്യൂ/പോസ്റ്റ്/കമന്റ് എന്നിവയിലോ അവരുടെ വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തുന്നത് അനുവദിനീയമല്ല.
-
ഒരു വ്യക്തിയുടെ അനുവാദമില്ലാതെ ആ വ്യക്തിയെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കുക.
-
പൊതു വ്യക്തികളെക്കുറിച്ചുള്ള സ്വതന്ത്രമായി ലഭ്യമായ വിവരങ്ങളോ നിയമപരമായി ലഭിച്ച വിവരങ്ങളോ മാത്രം പ്രസിദ്ധീകരിക്കുക.
-
മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ പ്രസിദ്ധീകരിക്കരുത്. സ്വകാര്യ വിവരങ്ങൾ അല്ലെങ്കിൽ ഡാറ്റ എന്നത് ഇനി പറയുന്നവ ഉൾപ്പെടുന്നു: ഫോട്ടോകൾ, ഇമെയിൽ/ചാറ്റ് അല്ലെങ്കിൽ മറ്റ് മാർഗങ്ങളിലൂടെയുള്ള സ്വകാര്യ സംഭാഷണങ്ങൾ, വിലാസം, ബാങ്ക് വിവരങ്ങൾ, ലിംഗഭേദം, ഗവൺമെന്റ് തിരിച്ചറിയൽ രേഖകൾ, IP അഡ്രസ്സുകൾ, പൊതുവായി ലഭ്യമല്ലാത്ത മറ്റ് ഏത് വിവരങ്ങളും.
-
ഹാക്കിങ്ങ് വഴിയോ അല്ലാതെയോ നിയമവിരുദ്ധമായി ലഭ്യമായ വിവരങ്ങൾ പ്രസിദ്ധീകരിക്കരുത്.
-
ഒരു വ്യക്തിയുടെ ഓഫ്‌ലൈൻ വ്യക്തിത്വം വിളിച്ചറിയിക്കുന്ന വിവരങ്ങൾ അല്ലെങ്കിൽ ഓൺലൈൻ വ്യക്തിത്വത്തെയും ഓഫ്‌ലൈൻ വ്യക്തിത്വത്തെയും ബന്ധിപ്പിക്കുന്ന വിവരങ്ങൾ എന്നിവ പ്രസിദ്ധീകരിക്കരുത്.
-
ഞങ്ങളുടെ സർവീസുകളോ ഫീച്ചറുകളോ ഉപയോഗിച്ച് വ്യക്തികളുടെ പ്രൈവസി ലംഘിക്കാനുള്ള നിർദേശങ്ങളോ പ്രോത്സാഹനങ്ങളോ നല്കുവാനോ പ്രസിദ്ധീകരിക്കുവാനോ പാടുള്ളതല്ല.
-
ഒരു ബിസിനസ്സിന്റെയോ, സ്ഥാപനത്തിന്റെയോ സ്വകര്യവും രഹസ്യവുമായ വിവരങ്ങൾ (സാമ്പത്തിക വിവരങ്ങൾ ഉൾപ്പടെ), സാങ്കേതിക വിവരങ്ങൾ എന്നിവ പ്രസിദ്ധീകരിക്കരുത്.
-
നിലവിൽ പ്രാബല്യത്തിലുള്ള നിയമങ്ങൾ ലംഘിക്കുന്ന വിവരങ്ങൾ പോസ്റ്റ് ചെയ്യരുത്.
താഴെ പറയുന്നവ റിപ്പോർട്ട് ചെയ്ത് ലഭിച്ചാൽ, അവ പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ കർശനമായ നടപടികൾ ഞങ്ങൾ സ്വീകരിക്കുന്നതാണ്.
-
ഒരു വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങൾ വെളിവാകുന്ന ചിത്രങ്ങൾ.
-
പൂർണ്ണമായോ ഭാഗികമായോ നഗ്നത വെളിവാക്കുന്നതോ, ലൈംഗികവേഴ്ചയുടെയോ ചിത്രങ്ങൾ
-
കൃത്രിമമായി മോർഫ് ചെയ്‌തവ ഉൾപ്പെടെ ആൾമാറാട്ടം നടത്തിയ ചിത്രങ്ങൾ.
കൂടാതെ, ഏതൊരു വ്യക്തിക്കും തന്റെ യൂസർ പ്രൊഫൈൽ ഡീആക്ടിവേറ്റ് ചെയ്യുന്നതിനായി ഞങ്ങൾക്ക് റിക്വസ്റ്റ് അയക്കാവുന്നതാണ്. ഡീആക്ടിവേറ്റ് ചെയ്യുമ്പോൾ ആ വ്യക്തിയുടെ പ്രസിദ്ധീകരിച്ച രചനകൾ, പ്രൊഫൈൽ എന്നിവ വെബ്സൈറ്റിലോ ആപ്ലിക്കേഷനിലോ കാണിക്കുന്നതല്ല. എന്നാൽ, ആ വ്യക്തി വീണ്ടും പ്രൊഫൈലിൽ ലോഗിൻ ചെയ്യുന്നതോടെ രചനകളും, പ്രൊഫൈലും മറ്റുള്ളവർക്ക് കാണാൻ കഴിയുന്നതാണ്.