പ്രതിലിപിയിൽ കഥകൾ വായിക്കുന്നത് എങ്ങനെയാണ്?

നിങ്ങൾ അക്കൗണ്ട് സജ്ജീകരിക്കുകയും, ഇമെയിൽ വിലാസം ചേർക്കുകയും, ഇഷ്ടപ്പെട്ട രചനകൾ കണ്ടെത്തുകയും ചെയ്തോ? ഇനി നമുക്ക് വായിച്ച് തുടങ്ങാം. നിങ്ങൾ കണ്ടെത്തിയ രചനകൾ തുടർന്ന് വായിക്കുന്നതിനും, സൂക്ഷിക്കുന്നതിനുമായി രണ്ട് മാർഗങ്ങൾ പ്രതിലിപി നൽകുന്നു: ലൈബ്രറി, കളക്ഷൻസ്.

നിങ്ങളുടെ പ്രിയങ്കരമായ രചനകളുടെ എല്ലാ വിവരങ്ങളും അറിയുവാനും, പിന്നീട് വായിക്കാനായി രചനകൾ കരുതി വെക്കാനും ലൈബ്രറി എന്നത് മികച്ച ഒരു മാർഗമാണ്. ഇത് നിങ്ങൾക്ക് മാത്രമാണ് കാണാനാവുക. ലൈബ്രറിയുടെ ഉള്ളിൽ കാണുന്ന "ഈയടുത്ത് വായിച്ച കൃതികൾ" എന്ന ഭാഗത്ത് നിങ്ങൾ അവസാനമായി വായിച്ച രചനകളും കാണാനാവുന്നു.

നിങ്ങൾക്ക് ആവശ്യമുള്ള രചനകൾ ഓഫ്‌ലൈനായി വായിക്കാൻ അവ ആപ്പിലേക്ക് നേരിട്ട് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഇന്റർനെറ്റ് ഇല്ലാത്ത സമയങ്ങളിൽ ഈ രചനകൾ ലൈബ്രറിയിൽ നിന്നും നേരിട്ട് വായിക്കാനാവുന്നതാണ്.

നിങ്ങളെന്ത് വായിക്കുന്നു, നിങ്ങൾ ഇഷ്ടപ്പെടുന്ന രചനകൾ ഏതൊക്കെ എന്ന് എല്ലാവരെയും അറിയിക്കാനായി നിങ്ങൾക്ക് കളക്ഷൻസ് എന്ന ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. മറ്റ് പ്രതിലിപി യുസേഴ്‌സിന് കണ്ടെത്താനായി കളക്ഷൻസ് നിങ്ങളുടെ പ്രൊഫൈൽ പേജിൽ കാണാവുന്നതാണ്.

വായിക്കാനായി ഒരു രചന തിരഞ്ഞെടുത്തതിന് ശേഷം, നിങ്ങളുടെ വായന സുഖപ്രദമാക്കാനായി വായനയുടെ സെറ്റിങ്‌സ് മാറ്റാവുന്നതാണ്. ലൈൻ സ്‌പേസ്, ഫോണ്ട് വലിപ്പം, നൈറ്റ്‌മോഡ് എന്നിവ വായനയുടെ സെറ്റിങ്‌സ് മുഖേന മാറ്റാൻ കഴിയുന്നു.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?