അബദ്ധത്തിൽ ഒരു രചനയോ, രചനയുടെ ഭാഗമോ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലോ, അതല്ല ഒരു രചന തുടർന്നും പ്രൊഫൈലിൽ ആവശ്യമില്ല എങ്കിൽ, നിങ്ങൾക്ക് അത് നീക്കം ചെയ്യാനുള്ള ഓപ്‌ഷനുണ്ട്. ഡ്രാഫ്റ്റുകളോ, പ്രസിദ്ധീകരിച്ച രചനകളോ, അതല്ല ഒരു തുടർക്കഥ മൊത്തമായോ നീക്കം ചെയ്യാവുന്നതാണ്.
എന്നാൽ ഉറപ്പായും നീക്കം ചെയ്യണമെന്ന് തീർച്ചപ്പെടുത്തിയതിന് ശേഷം മാത്രം രചനകൾ നീക്കം ചെയ്യുക. കാരണം, ഒരിക്കൽ നീക്കം ചെയ്ത രചനകൾ വീണ്ടെടുക്കാൻ കഴിയുന്നതല്ല. ഒരു രചന നീക്കം ചെയ്യുമ്പോൾ അതിന് ലഭിച്ച റേറ്റിംഗ്, റിവ്യൂ, റീഡ് കൗണ്ട്, സ്റ്റിക്കറുകൾ എന്നിവയെല്ലാം ആകെ ലഭിച്ച എന്നതിൽ നിന്നും നഷ്ടപ്പെടുന്നതാണ്.
രചന ഡ്രാഫ്റ്റിലേക്ക് മാറ്റുന്നതിനായി,
-
ഹോംസ്‌ക്രീനിൽ താഴെയായി കാണുന്ന 'എഴുതൂ' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
-
നീക്കം ചെയ്യേണ്ട രചന കണ്ടെത്തുക
-
രചന ഓപ്പൺ ചെയ്ത് മുകളിലായി കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. ഒരു തുടർക്കഥയുടെ ഭാഗമാണ് നീക്കം ചെയ്യുന്നതെങ്കിൽ, തുടർക്കഥ ഓപ്പൺ ചെയ്താൽ ഓരോ ഭാഗത്തിന് നേരെയും മൂന്ന് ഡോട്ടുകൾ കാണാം.
-
തുടർന്ന് വരുന്ന ഓപ്‌ഷനുകളിൽ നിന്ന് 'ഡ്രാഫ്റ്റുകളിലേക്ക് നീക്കം ചെയ്യൂ' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
ഇപ്പോൾ നിങ്ങൾ നീക്കം ചെയ്ത ഭാഗം ഡ്രാഫ്റ്റിൽ കാണാവുന്നതാണ്. തുടർക്കഥയുടെ ഭാഗമാണ് നീക്കം ചെയ്തതെങ്കിൽ, തുടർക്കഥയുടെ ഫോൾഡറിനുള്ളിൽ പ്രത്യേകം ഡ്രാഫ്റ്റായി ആ ഭാഗം കാണാം. ഒരു രചന ഡ്രാഫ്റ്റിലേക്ക് മാറ്റുന്നത് വഴി, തുടർന്ന് ആ രചന നിങ്ങൾക്കല്ലാതെ മറ്റാർക്കും കാണാൻ സാധിക്കുന്നതല്ല.
രചന നീക്കം ചെയ്യുന്നതിനായി,
-
ഡ്രാഫ്റ്റിലേക്ക് മാറ്റിയ ഭാഗത്തിന് നേരെ കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക
-
'നീക്കം ചെയ്യൂ' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
-
നീക്കം ചെയ്യണമെന്നത് ഉറപ്പിക്കുക
ഒരു തുടർക്കഥ മൊത്തമായി നീക്കം ചെയ്യാനായി, അതിലെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റിലേക്ക് മാറ്റിയതിന് ശേഷം, ഓരോ ഭാഗമായി നീക്കം ചെയ്യേണ്ടതാണ്.
വെബ്‌സൈറ്റിൽ നിന്നും രചന നീക്കം ചെയ്യാനായി ആ രചന ഓപ്പൺ ചെയ്ത ശേഷം ആദ്യം ഡ്രാഫ്റ്റിലേക്ക് മാറ്റുക. തുടർന്ന് ഡ്രാഫ്റ്റിൽ നിന്നും രചന കണ്ടെത്തി നീക്കം ചെയ്യുക.