ഇന്റർനെറ്റ് സുരക്ഷിതത്വം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അത് കൊണ്ട് തന്നെ പ്രതിലിപി ഉപയോഗിക്കുന്ന എല്ലാവരും ഈ സുരക്ഷിതത്വം അനുഭവിക്കണമെന്ന് ഞങ്ങൾ കരുതുന്നു. ഓൺലൈൻ ഇടങ്ങളിൽ അജ്ഞാതരായി തുടരുന്ന ഓരോ വ്യക്തിയുടെയും പ്രൈവസിയെ ഞങ്ങൾ മാനിക്കുന്നു. അതിനാൽ തന്നെ വ്യക്തിപരമായ വിവരങ്ങൾ ചേർക്കാൻ നിങ്ങൾ നിർബന്ധിതരാവുന്നില്ല. നിങ്ങളുടെ രചനകളിലോ, പ്രൊഫൈലിലോ വ്യക്തിപരമായ വിവരങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പ്രതിലിപി ഒരിക്കലും ഒരു വ്യക്തിയുടെ ആധാർ നമ്പർ പോലെയുള്ള വിവരങ്ങൾ ആവശ്യപ്പെടുന്നതല്ല. ഇത്തരം വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് പ്രതിലിപിയിലോ മറ്റ് സോഷ്യൽ മീഡിയ വഴിയോ മെസ്സേജ് അയക്കുന്നതല്ല. പ്രതിലിപിയുടെ ഫീച്ചറുകൾ ഉപയോഗിക്കുന്ന സമയങ്ങളിൽ അല്ലാതെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആപ്പിനുള്ളിലോ പുറത്തോ നൽകാതിരിക്കുക.
പ്രതിലിപിയുടെ പേരിൽ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുന്ന സൈറ്റുകൾ, വ്യക്തികൾ എന്നിവയിൽ നിന്നും അകലം പാലിക്കുക. ഇത്തരം സൈറ്റുകൾ, അപ്ലിക്കേഷനുകൾ എന്നിവയുമായി പ്രതിലിപി ബന്ധപ്പെടുന്നില്ല. എപ്പോൾ സഹായം ആവശ്യമായി വന്നാലും ഞങ്ങൾക്ക് [email protected] എന്ന ഐഡിയിലേക്ക് മെയിൽ അയക്കുക.
പ്രതിലിപിയിൽ നിന്നും വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെടുന്ന പ്രൊഫൈലുകൾ വീണ്ടും നിങ്ങളെ ബന്ധപ്പെടാതിരിക്കാനായി ബ്ലോക്ക് ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.
അക്കൗണ്ട് പാസ്സ്‌വേർഡ് മറ്റാർക്കും നൽകാതിരിക്കുക. നിങ്ങളുടെ അക്കൗണ്ടിന് എന്തെങ്കിലും സംഭവിച്ചതായി തോന്നിയാൽ ഉടനെ തന്നെ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യുക.
മറ്റാരെങ്കിലും നിങ്ങളുടെ അനുവാദമില്ലാതെ വ്യക്തിപരമായ വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ടെങ്കിൽ അവരുമായി ബന്ധപ്പെട്ട അത് നീക്കം ചെയ്യാൻ ആവശ്യപ്പെടുക. നിങ്ങൾക്ക് കൂടുതൽ സഹായങ്ങൾ ആവശ്യമായി വരികയാണെങ്കിൽ ആ വ്യക്തിയെ റിപ്പോർട്ട് ചെയ്യുകയും, താങ്കളുടെ വിവരങ്ങൾ അടങ്ങിയ രചന, റിവ്യൂ, പോസ്റ്റ് എന്നിവയുടെ ലിങ്ക് ഞങ്ങൾക്ക് അയക്കുകയും ചെയ്യുക.
ശ്രദ്ധിക്കുക: രചനകൾ കഥകൾ സങ്കല്പികമായിരിക്കുന്നതിനാൽ ഒരു പക്ഷെ യഥാർത്ഥ പേരുകൾ, യഥാർത്ഥമായി നടന്ന ചില സംഭവങ്ങൾ എന്നിവ യാദൃശ്ചികമായി കടന്ന് വന്നേക്കാം. ഈ കാരണങ്ങൾ കൊണ്ട് ആ രചന നീക്കം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കില്ല.