നിങ്ങൾക്ക് എവിടെയിരുന്നും നിങ്ങളുടെ രചന ഈ ലോകവുമായി പ്രതിലിപി വഴി ഷെയർ ചെയ്യാനാവുന്നു. നിലവിൽ പ്രതിലിപിയിൽ pdf ഫയലുകൾ അപ്ലോഡ് ചെയ്ത് രചനകൾ പബ്ലിഷ് ചെയ്യാൻ സാധിക്കുന്നതല്ല.
രചനകൾ ചേർക്കാനായി,
- ഹോംസ്‌ക്രീനിൽ താഴെയായി കാണുന്ന "എഴുതൂ" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
- പുതിയ രചന ചേർക്കൂ എന്നത് ക്ലിക്ക് ചെയ്യുക
ഇപ്പോൾ നിങ്ങൾ രചന എഴുതാനായില്ല പേജിൽ എത്തിയിരിക്കുന്നു. ഇവിടെ രചനക്ക് ഒരു തലക്കെട്ട് നൽകി, എഴുതി തുടങ്ങുക.
രചന എഴുതിയ ശേഷം, തലക്കെട്ടും നൽകിയാൽ താഴെ പറയുന്ന ഓപ്‌ഷനുകളിൽ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
-
രചന പ്രസിദ്ധീകരിക്കുക:
-
പ്രസിദ്ധീകരിക്കൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
-
തുടർന്ന് വരുന്ന സ്‌ക്രീനിലെ വിവരങ്ങൾ നൽകുക
-
രചന സ്വയം എഴുതിയതാണെന്നും മറ്റെവിടെ നിന്നും പകർത്തിയതല്ല എന്നും സാക്ഷ്യപ്പെടുത്തുക
-
വീണ്ടും പ്രസിദ്ധീകരിക്കൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
-
രചന സേവ് ചെയ്യുക:
-
രചന എഴുതിയ ശേഷം മുകളിൽ വലത് ഭാഗത്തായി കാണുന്ന സേവ് ഐക്കണിൽ ക്ലിക്ക് ചെയ്യുക
-
രചനയുടെ പ്രീവ്യൂ കാണുക:
-
രചന എഴുതിയ ശേഷം ഏറ്റവും മുകളിൽ കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക
-
പ്രീവ്യൂ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
പ്രസിദ്ധീകരിച്ച ശേഷം രചന പ്രൊഫൈലിലും, സേവ് ചെയ്ത രചനകൾ ഡ്രാഫ്റ്റിലുമാണ് കാണാൻ കഴിയുക.
പ്രസിദ്ധീകരിച്ച രചനകൾ ഡ്രാഫ്റ്റിലേക്ക് നീക്കം ചെയ്ത ശേഷം എപ്പോൾ വേണമെന്നാലും എഡിറ്റ് ചെയ്യാവുന്നതാണ്.