ഞാൻ എൻ്റെ പ്രതിലിപി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അവസാനിപ്പിച്ചാൽ ( അൺസബ്സ്ക്രൈബ് ചെയ്‌താൽ) എന്താണ് സംഭവിക്കുക?

പ്രീമിയം സെക്ഷനിൽ ഉള്ള പൂർത്തിയായ തുടർക്കഥകൾ (സീരീസുകൾ ) -

പ്രീമിയം സെക്ഷനിൽ ഉള്ള പൂർത്തിയായ സീരീസുകളിൽ നിങ്ങൾക്കുള്ള പ്രീമിയം എക്സ്ക്ലൂസിവ് ആക്സസ് നഷ്ടമാകും. മറ്റ് വായനക്കാരെപ്പോലെ ഇവയുടെ ആദ്യ പത്ത് ഭാഗങ്ങൾ മാത്രമേ നിങ്ങൾക്കും വായിക്കാൻ സാധിക്കുകയുള്ളൂ. ( നിങ്ങൾ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴി സബ്സ്ക്രൈബ് ചെയ്ത ഏതെങ്കിലും രചയിതാക്കളുടെ രചനകൾ പ്രീമിയം സെക്ഷനിൽ ഉണ്ടെങ്കിൽ, അവയുടെ എല്ലാ ഭാഗങ്ങളും നിങ്ങൾക്ക് വായിക്കാൻ സാധിക്കുന്നതാണ്.)

 

പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ കാരണം വായിക്കാൻ സാധിക്കുന്ന തുടർന്നുകൊണ്ടിരിക്കുന്ന സീരീസുകൾ -

  •  നിങ്ങൾ ആ സീരീസുകളുടെ (തുടർക്കഥകളുടെ) രചയിതാക്കളെ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിൽ, ആ സീരീസുകളുടെ പുതിയ ഭാഗങ്ങൾ നിങ്ങൾക്ക് തുടർന്നും നേരത്തെ വായിക്കാൻ സാധിക്കുന്നതാണ് 

  • നിങ്ങൾ ആ സീരീസുകളുടെ (തുടർക്കഥകളുടെ) രചയിതാക്കളെ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴി സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ,  ആ സീരീസുകളുടെ പുതിയ ഭാഗങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ട് 5 ദിവസങ്ങൾക്ക് ശേഷമേ അവ നിങ്ങൾക്ക് വായിക്കാൻ സാധിക്കുകയുള്ളൂ.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?